'തൃശൂരിനെ ആര്‍ക്കും എടുക്കാനും ഒക്കത്തുവയ്ക്കാനും കൊടുക്കില്ല'; കെ.രാജന്‍

തൃശൂരിനെ ആര്‍ക്കും എടുക്കാനും ഒക്കത്തുവയ്ക്കാനും കൊടുക്കില്ലെന്ന് റവന്യൂമന്ത്രി കെ.രാജന്‍. തൃശൂരിന്റെ ഏതിടവും തിരച്ചറിയാവുന്ന ആളാണ് വിജയിക്കേണ്ടതെന്ന് ജയരാജ് വാര്യര്‍. തൃശൂരിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.എസ്.സുനില്‍കുമാറിന്റെ പ്രചാരണ ഗാന റിലീസ് ചടങ്ങില്‍ പാട്ടു മാത്രമല്ല, രാഷ്ട്രീയവും നിറഞ്ഞുനിന്നു.  

തൃശൂരിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പാട്ടുംപാടി ജയിക്കാനാണ് ഗാനസമാഹാരം സുനിശ്ചിതം പുറത്തിറക്കിയത്. പ്രമുഖ ഗാനരചയിതാക്കളായ റഫീഖ് അഹമ്മദ്, ബി.കെ.ഹരിനാരായണന്‍, മുരുകന്‍ കാട്ടാക്കട തുടങ്ങിയവരാണ് ഗാന രചന നിര്‍വഹിച്ചത്. ഇന്ദുലേഖ വാര്യര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ഗായകരാണ് ആലപിച്ചിട്ടുള്ളത്. ഗാനസമാഹാരം റിലീസ് ചെയ്ത മന്ത്രി കെ.രാജന്‍ പറഞ്ഞ രാഷ്ട്രീയം സംഘ്്പരിവാര്‍ ശക്തികള്‍ ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നതിന് എതിരെയായിരുന്നു.

തൃശൂരിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.എസ്.സുനില്‍കുമാറിന് പിന്തുണ അര്‍പ്പിച്ചായിരുന്നു ജയരാജ് വാര്യരുടെ പ്രസംഗം. തിരഞ്ഞെടുപ്പ് ഗാനങ്ങള്‍ മണ്ഡലത്തിലുടനീളം പ്രചരിപ്പിക്കും. ഇതിനെല്ലാം പുറമെ, നവമാധ്യമങ്ങളിലൂടെയും വോട്ടര്‍മാരില്‍ എത്തിക്കാനാണ് നീക്കം.

Enter AMP Embedded Script