ആര്‍.എല്‍.വിക്ക് സര്‍ക്കാരിന്‍റെ പിന്തുണ അറിയിച്ച് റവന്യൂമന്ത്രി

നര്‍ത്തകന്‍ ഡോ. ആര്‍.എല്‍.വി. രാമകൃഷ്ണന് സംസ്ഥാന സര്‍ക്കാരിന്‍റെ പൂര്‍ണ പിന്തുണയുണ്ടെന്ന് റവന്യൂമന്ത്രി കെ.രാജന്‍. തൃശൂര്‍ വാണിയംമ്പാറയില്‍ തുടക്കം കുറിച്ച ഒല്ലൂര്‍ വികസന ജാഥയുടെ ഉദ്ഘാടന വേദിയില്‍ ആര്‍.എല്‍.വി. രാമകൃഷ്ണന് ആദരമര്‍പ്പിച്ചു.

ചേട്ടന്‍ കലാഭവന്‍ മണിയുടെ നാടന്‍ പാട്ട് പാടിയായിരുന്നു ആര്‍.എല്‍.വി. രാമകൃഷ്ണന്‍ ആദരത്തിനു നന്ദിപറഞ്ഞത്. ഒല്ലൂര്‍ വികസന സന്ദേശ ജാഥയുടെ ഉദ്ഘാടന വേദിയിലേക്ക് രാമകൃഷ്ണനെ പ്രത്യേകം ക്ഷണിച്ചു വരുത്തിയത് മന്ത്രി കെ.രാജനായിരുന്നു. പൊതുസമൂഹത്തിന്റെ പിന്തുണ ബോധ്യപ്പെടുത്താന്‍ കൂടിയായിരുന്നു ക്ഷണം. 

ജാഥയുടെ ഉദ്ഘാടനം നിര്‍വഹിച്ച മന്ത്രി എം.ബി.രാജേഷും രാമകൃഷ്ണന് പിന്തുണ അറിയിച്ചു.  കഴിഞ്ഞ ഏഴുവര്‍ഷം കൊണ്ട് ഒല്ലൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ 1650 കോടി രൂപയുടെ വികസന പദ്ധതികള്‍ ജനങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കാനാണ് ജാഥ തുടങ്ങിയത്. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തിയ ശേഷം ചൊവ്വാഴ്ച ജാഥ സമാപിക്കും. 

Enter AMP Embedded Script