പരിസ്ഥിതിലോല മേഖല: ‘വിവാദം അനാവശ്യം; സര്‍ക്കാരിന് ആശയക്കുഴപ്പമില്ല’

പരിസ്ഥിതിലോല മേഖല സംബന്ധിച്ച് സര്‍ക്കാരിന് ആശയക്കുഴപ്പമില്ലെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. സുപ്രീംകോടതി ഉത്തരവ് സര്‍ക്കാര്‍ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക താല്‍പര്യം സംരക്ഷിക്കും. സര്‍ക്കാരിനെയും കര്‍ഷകരെയും ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കോടതി അവധിയിലായതിനാല്‍ റിട്ട് പെറ്റീഷന്‍ നല്‍കാന്‍ ആലോചനയെന്നും മന്ത്രി.