‘ബഫര്‍ സോണില്‍ തെറ്റിദ്ധാരണ പരത്തുന്നു; ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് അന്തിമമല്ല’

ബഫര്‍ സോണില്‍ തെറ്റിദ്ധാരണ പരത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല. ജനവാസ മേഖലകള്‍, കൃഷിയിടങ്ങള്‍ പരിസ്ഥിതിലോല മേഖലകളില്‍ നിന്ന് ഒഴിവാക്കും. ഇതനുസരിച്ചുള്ള റിപ്പോര്‍ട്ടാകും സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുക. സുപ്രീം കോടതി നിശ്ചയിച്ച പ്രദേശങ്ങള്‍ ജനവാസ മേഖലയാണെന്ന് ബോധിപ്പിക്കും. എല്ലാ വിഷയങ്ങളും പരിശോധിച്ചുമാത്രമേ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കൂ. ബഫർസോൺ യുപി എ സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന ജയറാം രമേശ് കടുത്ത നിലപാട് എടുത്തു. ബഫർ സോൺ 12 കിലോമീറ്റർ വരെ നിശ്ചയിച്ചത് ഉമ്മൻ ചാണ്ടി സർക്കാരാണ്. പ്രശ്നപരിഹാരത്തിന് വനം മന്ത്രി മുന്‍കൈയെടുത്തില്ലെന്ന വാദം തെറ്റ്. ഫീല്‍ഡ് സര്‍വേ നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് അന്തിമമല്ല, സൂചകം മാത്ര‌മാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബഫര്‍ സോണ്‍  ഉപഗ്രഹ ഭൂപടം ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉപഗ്രഹ ഭൂപടവും കേന്ദ്രസര്‍ക്കാരിന് നേരത്തെ നല്‍കിയ ഭൂപടവും പരിഗണിക്കും. ഫീല്‍ഡ് സര്‍വേ നടത്തിയ ശേഷമേ അന്തിമറിപ്പോര്‍ട്ട് തയാറാക്കൂ എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  ഉപഗ്രഹ ഭൂപടം പ്രസിദ്ധീകരിച്ചതില്‍ കാലതാമസമുണ്ടായെന്ന പ്രതിപക്ഷം ആരോപണം മുഖ്യമന്ത്രി സമ്മതിച്ചു. ബഫര്‍ സോണില്‍ നിന്ന് ജനവാസ കേന്ദ്രങ്ങള്‍ സംരക്ഷിക്കുമെന്നും  സുപ്രീംകോടതിയില്‍ വസ്തുതബോധ്യപ്പെടുത്തുമെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഉപഗ്രഹ ഭൂപടത്തെപ്പറ്റി ഏറെ ആശങ്കയും പരാതിയും ഉയര്‍ന്നതോടെയാണ് നേരത്തെ കേന്ദ്രത്തിന് സമര്‍പ്പിച്ച ഭൂപടമാവും അടിസ്ഥാനേരഖയെന്ന് ന്യായീകരിച്ചത്. എന്നാല്‍ ഉപഗ്രഹം ഭൂപടം അതേപടി നില്‍ക്കുമെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍  ചൂണ്ടിക്കാട്ടുന്നത് . ഉപഗ്രഹം ഭൂപടം തയാറാക്കിയതിന് ശേഷം പ്രസിദ്ധീകരിക്കാന്‍ വൈകിയതും വിദഗ്ധസമിതി റിപ്പോര്‍ട്ടിലെ കാലതാമസവും സര്‍ക്കാരിനെ പ്രതിഷേധം കടുക്കാന്‍ കാരണമായി. ഈ രണ്ടു വീഴ്ചകളും മുഖ്യമന്ത്രി സമ്മതിച്ചു 

CM Pinarayi Vijayan on buffer zone report