പരിസ്ഥിതി ലോലത്തില്‍ സര്‍വത്ര ആശയക്കുഴപ്പം; പരാതി സമര്‍പ്പിക്കാന്‍ ഇനി ഒരാഴ്ച

പരിസ്ഥിതി ലോലപ്രദേശം സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കാന്‍ ഇനി ഏഴുദിവസം മാത്രം. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച മൂന്ന് ഭൂപടങ്ങളില്‍ ഏത് അടിസ്ഥാന രേഖയാക്കണമെന്ന ആശയക്കുഴപ്പം നിലനില്‍ക്കുന്നു. ജനവാസകേന്ദ്രങ്ങള്‍ കണ്ടെത്താനുള്ള  നേരിട്ടുള്ള പരിശോധന സംസ്ഥാനത്തെ മലയോര പ്രദേശങ്ങളില്‍ തുടരുകയാണ്. 

അമ്പൂരി പഞ്ചായത്തിലെ എട്ടു വാര്‍ഡുകളില്‍ സര്‍വെ പുരോഗമിക്കുമ്പോഴും ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. സര്‍ക്കാര്‍ മൂന്ന് ഭൂപടങ്ങള്‍ പ്രസിദ്ധീകരിച്ചെങ്കിലും ഉപഗ്രഹ സര്‍വെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് തിരുവനന്തപുരം ജില്ലയില്‍ സ്ഥല പരിശോധന മുന്നോട്ടുപോകുന്നത്.

confusions over ESZ across kerala