വി.ഡി.സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഇന്നേക്ക് ആറുമാസം. സര്‍ക്കാരിനെ പൂര്‍ണമായി വിലയിരുത്താന്‍ ഈ സമയം മതിയാകില്ല. പക്ഷെ സര്‍ക്കാരിന്റെ പ്രയോറിറ്റി, നയം, ദിശ, ഒരുമ എല്ലാം ബോധ്യമാകാന്‍ ഈ സമയം ധാരാളമാണ്. കാരണം ഇങ്ങനെയൊരു ഒന്‍പത് ആറുമാസക്കാലംകൂടിയല്ലേ ഈ സര്‍ക്കാരിനുള്ളു. ആദ്യ മൂന്ന് മാസം ഉണ്ടായ എല്ലാത്തിനും ഈസര്‍ക്കാര്‍ ഉത്തരവാദിയെന്ന് പറയാനാകില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്ന് ഇരിക്കുന്ന സമയമാണത്. പക്ഷെ ആ ഇളവ് ആറുമാസം കഴിയുമ്പോള്‍ അതുപോലെ കിട്ടണമെന്നും പറയരുത്. അപ്പോള്‍ ജനം ഉറ്റുനോക്കുന്ന പല തലങ്ങളില്‍ സര്‍ക്കാരിനെ വിലയിരുത്തേണ്ടിവരും. അതിലൊന്ന് ജനത്തിനെന്ത് കിട്ടുമെന്നതാണ്. ആറുമാസം പ്രതീക്ഷ നല്‍കുന്നതാണോ? പ്രിയദര്‍ശിനി പോലൊരു പദ്ധതി നടപ്പാക്കി, ഭൂമി പ്രശ്നങ്ങളില്‍ ചിലത് പരിഹരിച്ചു, ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള സഹായം കൂട്ടി, ഇന്നിതാ മുഖ്യമന്ത്രി പറയുന്നു ഭിന്നശേഷിക്കാര്‍ക്കൊരു പദ്ധതി അടുത്തമാസം വരുന്നു. അപ്പോള്‍ പ്രതീക്ഷ നിലനിര്‍ത്തുന്നതാണ് ആറുമാസം എന്നുകാണാം. സര്‍ക്കാരില്‍നിന്ന് ജനം പ്രതീക്ഷിക്കുന്ന മറ്റൊന്ന് സുതാര്യതയാണ്. അതിലെ ആറുമാസം പ്രതീക്ഷ നല്‍കുന്നതാണോ? ചില ചോദ്യങ്ങള്‍ക്ക് കിട്ടാതെ പോയ ഉത്തരങ്ങളും, ചില ചോദ്യങ്ങള്‍ക്ക് കിട്ടിയ ഉത്തരങ്ങളും വച്ച് ഒരു സംശയവുമില്ലാതെ പറയാം, സര്‍ക്കാര്‍ കൂടുതല്‍ സുതാര്യമാകണം. ടീം യുഡിഎഫ് എന്നല്ലേ നമ്മള്‍ ഏറ്റവുമധികം കേട്ടത്? യുഡിഎഫൊരു ടീമാണോ? ടീം വിഡി ഒരു ടീമായാണോ പ്രവര്‍ത്തിക്കുന്നത്? സര്‍ക്കാരിലെ കൂട്ടുത്തരവാദിത്തം സംബന്ധിച്ച ചോദ്യങ്ങള്‍ കൂടുതല്‍ വ്യക്തമായ ഉത്തരം അര്‍ഹിക്കുന്നുണ്ട്. മുഖ്യമന്ത്രി ഏകാധിപതിയെന്ന് വിളിക്കുന്നത് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയമാണ്. എന്നാല്‍ അങ്ങനെ വിളിക്കാനുള്ള അവസരം കൊടുക്കാതിരിക്കുകയെന്നത് നമ്മുടെ മുഖ്യമന്ത്രിയില്‍നിന്ന് പ്രതീക്ഷിക്കുന്ന ജാഗ്രത. ഒന്നോര്‍ക്കണം. ഒന്നും ചെയ്യാത്തൊരു സര്‍ക്കാരല്ല കേവലം 35 സീറ്റിലേക്ക് ഒതുങ്ങിയത്. പലതും ചെയ്തിട്ടും ജനം ആഗ്രഹിക്കാത്ത പലതും ചെയ്തതിന്റെ പേരിലാണ് അവരെ ജനമൊരു മൂലക്കിട്ടത്. അതോര്‍ക്കാന്‍ ഈ ആറുമാസം ധാരാളമല്ലേ പുതിയ സര്‍ക്കാരിന്? കേള്‍ക്കാന്‍, ആലോചിക്കാന്‍ തയാറുണ്ടോ സര്‍ക്കാര്‍?