vd-satheesan-pressmeet
  • 'ഇത് പിണറായി വിജയന്റേതുപോലെ വിധേയരുടെ മന്ത്രിസഭയല്ല. പോക്കറ്റിൽനിന്ന് കടലാസ് എടുത്ത് നൽകുമ്പോൾ അതേപടി അംഗീകരിക്കുന്ന രീതിയല്ല ഇവിടെ. ഇത് ടീം യുഡിഎഫാണ്. മന്ത്രിമാർക്കിടയിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകുന്നത് ജനാധിപത്യത്തിന്റെ ഭാഗമാണ്,' മുഖ്യമന്ത്രി വ്യക്തമാക്കി.

യുഡിഎഫ് സർക്കാർ അധികാരമേറ്റെടുത്ത് ആറുമാസം പൂർത്തിയാക്കുന്ന വേളയിൽ മന്ത്രിസഭാ പ്രവർത്തനങ്ങളെയും സർക്കാരിന്റെ വികസന നേട്ടങ്ങളെയും ഭാവി പദ്ധതികളെയും കുറിച്ച് വിശദീകരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭാ യോഗങ്ങളിൽ വിവിധ വിഷയങ്ങളിൽ ചർച്ചകളും തർക്കങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം ഡല്‍ഹിയില്‍ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. Also Read: ഗുരുവായൂർ ദേവസ്വം ബോർഡ് അംഗങ്ങളുടെ നിയമനം; മന്ത്രിമാർക്കിടയിൽ തർക്കം ഉണ്ടെന്ന് ദേവസ്വം മന്ത്രി

 

'ഇത് പിണറായി വിജയന്റേതുപോലെ വിധേയരുടെ മന്ത്രിസഭയല്ല. പോക്കറ്റിൽനിന്ന് കടലാസ് എടുത്ത് നൽകുമ്പോൾ അതേപടി അംഗീകരിക്കുന്ന രീതിയല്ല ഇവിടെ. ഇത് ടീം യുഡിഎഫാണ്. മന്ത്രിമാർക്കിടയിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകുന്നത് ജനാധിപത്യത്തിന്റെ ഭാഗമാണ്,' മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, ഗുരുവായൂർ ദേവസ്വം നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിസഭയിൽ തർക്കമുണ്ടായെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. ഇത്തരമൊരു തർക്കം ഉണ്ടായിട്ടില്ലെന്നും ഇതുസംബന്ധിച്ച പ്രചാരണം പച്ചക്കള്ളമാണെന്നും സതീശൻ പറഞ്ഞു. പ്രസ്തുത ഫയൽ ദേവസ്വം മന്ത്രിയുടെ ഓഫീസിൽനിന്നാണ് വന്നതെന്നും അദ്ദേഹം വിശദീകരിച്ചു. മന്ത്രിസഭയിലെ തർക്കങ്ങളെക്കുറിച്ചുള്ള വാർത്തകൾ മാധ്യമസൃഷ്ടിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സർക്കാർ അധികാരമേറ്റെടുത്ത് ആറുമാസത്തിനുള്ളിൽ ക്ഷേമപദ്ധതികൾക്കും വികസന മുന്നേറ്റത്തിനും ശക്തമായ അടിത്തറയിടാൻ കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾക്ക് സൗജന്യ യാത്ര, മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ്, ആശാ വർക്കർമാരുടെ വരുമാന വർധനവ് തുടങ്ങിയ നടപടികൾ സർക്കാരിന്റെ പ്രധാന നേട്ടങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന്‍റെ വികസനത്തിന് പുതിയ ദിശ നൽകുന്ന നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കിവരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. സരൾ കേരളം, മിഷൻ സമുദ്ര, ഏവിയേഷൻ ഹബ്ബ് തുടങ്ങിയ പദ്ധതികൾക്ക് പ്രത്യേക പ്രാധാന്യം നൽകും. സർക്കാർ ഓഫീസുകളിലെ ഫയൽ തീർപ്പാക്കൽ നടപടികൾ വേഗത്തിലാക്കാൻ നിർമിതബുദ്ധി പ്രയോജനപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. വിവിധ വികസന പദ്ധതികളുടെ പുരോഗതി കൃത്യമായി നിരീക്ഷിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രത്യേക ഡാഷ്‌ബോർഡ് സജ്ജമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ക്ഷേമപദ്ധതികൾക്ക് തുടർച്ച ഉറപ്പാക്കുന്നതിനൊപ്പം ഭരണസംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുകയും വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുകയുമാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.

ENGLISH SUMMARY:

Kerala Chief Minister V.D. Satheesan has defended differences of opinion within the UDF Cabinet, stating that open discussions and disagreements are essential to democracy. Rejecting reports of a dispute over Guruvayur Devaswom appointments, he described them as false media reports. As the government completes six months in office, Satheesan highlighted welfare initiatives such as free travel for women, benefits for senior citizens and increased income for ASHA workers. He also announced plans involving Saral Keralam, Mission Samudra, an Aviation Hub, AI-powered file clearance and a dashboard to monitor development projects.