ranjith-murder-case
  • ആർ.എസ്.എസ് പ്രവർത്തകനായിരുന്ന മണ്ണന്തല രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് ഇരട്ട ജീവപര്യന്തവും ഒൻപതു പ്രതികൾക്ക് ജീവപര്യന്തവും ശിക്ഷ വിധിച്ചു. ഒന്നാംപ്രതി അമ്പലമുക്ക് കൃഷ്ണകുമാർ, പതിനൊന്നാം പ്രതി ഗോപാലൻ സുരേഷ് എന്നിവർക്കാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് ജഡ്‍ജി സുധാകാന്ത് ഇരട്ട ജീവപര്യന്തം വിധിച്ചത്.

ആർ.എസ്.എസ് പ്രവർത്തകനായിരുന്ന മണ്ണന്തല രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് ഇരട്ട ജീവപര്യന്തവും ഒൻപതു പ്രതികൾക്ക് ജീവപര്യന്തവും ശിക്ഷ വിധിച്ചു. ഒന്നാംപ്രതി അമ്പലമുക്ക് കൃഷ്ണകുമാർ, പതിനൊന്നാം പ്രതി ഗോപാലൻ സുരേഷ് എന്നിവർക്കാണ്   തിരുവനന്തപുരം അഡീഷണൽ സെഷൻസ് ജഡ്‍ജി സുധാകാന്ത്  ഇരട്ട ജീവപര്യന്തം വിധിച്ചത്. വിധി സന്തോഷം നൽകുന്നതെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ്  ജി. പടിക്കൽ പറഞ്ഞു

 

ആർഎസ്എസ് പ്രവർത്തകനായ മണ്ണന്തല രഞ്ജിത്തിനെ  സ്വന്തം ഫ്രൂട്ട്സ് കടയിൽ ഇട്ട് 2008 ഒക്ടോബർ 17-ന് പുലർച്ചെ 5.45-ഓടെയാണ്  ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത്.   കൊലപാതകത്തിൽ നേരിട്ട് പങ്കെടുക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്തതിനാണ്  ഒന്നാം പ്രതിക്കും പതിനൊന്നാം പ്രതിക്കുമാണ് ഇരട്ട ജീവപര്യന്തം വിധിച്ചത്. 

 

ഹരിപ്രസാദ്, അജികുമാർ മൊട്ട അജി എന്ന അജികുമാർ, ചുക്രൻ രഞ്ജിത്ത് രഞ്ജിത്ത് കുമാർ കരാട്ടെ സുരേഷ്

, ഫിറോസ് ഖാൻ, വിഷ്ണു വിനോദ്, ശങ്കരസുബ്രഹ്മണ്യം, ഗോഡ്വിൻ ഡെന്നീസ് , കണ്ണൻ സുരേഷ് എന്നിവർക്കാണ് ജീവപര്യന്തം. സിപിഎമ്മിന്റെ വഞ്ചിയൂർ ലോക്കൽ സെക്രട്ടറിയായിരുന്ന ലോക്കൽ സെക്രട്ടറി  ഹരിപ്രസാദ് ഉൾപ്പെടെയാണ് ശിക്ഷിക്കപ്പെട്ടത്. കേസിന്റെ വിചാരണയിൽ ഏറെ വെല്ലുവിളികൾ നേരിട്ടെന്നും വിധിയിൽ സന്തോഷം ഉണ്ടെന്നും അഡ്വക്കേറ്റ് പ്രതാപ് ജി പടിക്കൽ പറഞ്ഞു.

 

കേസിൽ ശിക്ഷവിധി പറഞ്ഞ വഞ്ചിയൂർ കോടതിയിൽ സിപിഎം ബിജെപി പ്രവർത്തകർ തടിച്ചുകൂടിയിരുന്നു .

വിചാരണയ്ക്കിടെ സാക്ഷികളെ ഭയപ്പെടുത്താനും സ്വാധീനിക്കാനും പ്രതിഭാഗത്തുനിന്ന് വലിയ ശ്രമങ്ങളുണ്ടായി പ്രോസിക്യൂഷൻ ആരോപിച്ചു. സിപിഎം പ്രവർത്തകനായ വിഷ്ണുവിനെ കൊന്നതിന്റെ പ്രതികാരമായിരുന്നു മണ്ണന്തല രഞ്ജിത്ത് വധം എന്നായിരുന്നു പ്രോസിക്യൂഷൻ വാദം.

ENGLISH SUMMARY:

In the 2008 Mannanthala Ranjith murder case, a Thiruvananthapuram court sentenced 11 CPM workers to life imprisonment. The first accused, Ambalamukku Krishnakumar, and the eleventh accused, Gopalan Suresh, received double life sentences for their involvement in the murder and conspiracy. Ranjith, an RSS worker, was hacked to death inside his fruit shop on October 17, 2008. The verdict was welcomed by the prosecution, while CPM and BJP workers gathered outside the court during sentencing.