vd-satheeshan-dehli

മന്ത്രിസഭാ യോഗത്തില്‍ തര്‍ക്കമുണ്ടായെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍. എല്ലാവരെയും കേള്‍ക്കുന്ന അഭിപ്രായം പറയാന്‍ സാധിക്കുന്ന ജനാധിപത്യം യുഡിഎഫിലുണ്ട്. തര്‍ക്കത്തിനും അഭിപ്രായ വ്യത്യാസത്തിനും ശേഷം തീരുമാനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. താന്‍ പണ്ട് അത്ര ജനാധിപത്യവാദിയൊന്നുമായിരുന്നില്ലെന്നും ഇപ്പോള്‍ മറ്റുള്ളവരെ കേട്ട് തീരുമാനമെടുക്കുന്നത് ആസ്വദിക്കുന്നുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു. 

'വ്യത്യസ്തമായ അഭിപ്രായം ഒരാള്‍ പറയുമ്പോള്‍ തള്ളി പറയില്ല. ശ്രദ്ധിക്കും. അതിനകത്ത് എന്തെങ്കിലും ഉണ്ടോയെന്ന് നോക്കും.  ഞാന്‍ പണ്ട് അത്ര വലിയ ജനാധിപത്യവാദിയൊന്നുമല്ല, ഇപ്പോഴാണ്. എല്ലാവരെയും കേള്‍ക്കുമ്പോള്‍ വ്യത്യാസമുണ്ട്. കേട്ട് തീരുമാനം എടുക്കുന്നത് ആസ്വദിക്കുകയാണ്. നമ്മുടെ അഭിപ്രായത്തേക്കാള്‍ രസകരമായ, ഗൗരവമേറിയ,  ശ്രദ്ധിക്കാത്ത കാര്യങ്ങള്‍ പലരും സൂചിപ്പിക്കും. ഓരോരുത്തരും ഓരോ രീതിയിലാണ് വിഷയം അവതരിപ്പിക്കുക. ഇത് തര്‍ക്കമായി തോന്നും. ഉമ്മന്‍ ചാണ്ടി സംസാരിക്കുന്നത് പോലെയാണോ ഞാന്‍ സംസാരിക്കുന്നത്. കെ. കരുണാകരന്‍ സംസാരിക്കുന്നത് പോലെയാണോ ഉമ്മന്‍ ചാണ്ടി സംസാരിക്കുന്നത്' എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. 

'ഇന്ന് ഉന്നത വിദ്യാഭ്യാസ ബില്‍ വന്നപ്പോള്‍ ഒന്നരമണിക്കൂര്‍ ചര്‍ച്ച ചെയ്തു.  മുഖ്യമന്ത്രി കണ്ട ബില്ലാണ് തൊടാന്‍ പറ്റില്ലെന്നല്ല പറഞ്ഞത്. എല്ലാവര്‍ക്കും പറയാനുള്ള അവസരം കൊടുത്തു. തര്‍ക്കിച്ചു. മുഖ്യമന്ത്രിയോട് കണ്‍ക്ലൂഡ് ചെയ്യാനാണ് എല്ലാവരും പറഞ്ഞത്. വരുത്തേണ്ട മാറ്റങ്ങള്‍ ഓരോരന്നായി പറഞ്ഞ് അത് അവസാനിപ്പിച്ചു. അത് വലിയ വാര്‍ത്തയാക്കി. ജനധിപത്യം വേണ്ടേ. തര്‍ക്കം ഉണ്ടാകും. ജനാധിപരത്യത്തിന്‍റെ മനോഹരിതയാണത്. ഇന്നത്തെ യോഗത്തില്‍ തര്‍ക്കമുണ്ടായെന്ന് അഭിമാനത്തോടെ പറയുകയാണ്. എല്ലാത്തിലും തീരുമാനവുമുണ്ടായി. ഒരു കാര്യവും മാറ്റിവച്ചിട്ടില്ല. പലകാര്യത്തിലും തര്‍ക്കമുണ്ടായി', എന്നും വിഡി സതീശന്‍ പറഞ്ഞു.

ENGLISH SUMMARY:

Kerala Chief Minister V.D. Satheesan confirmed that intense discussions and debates occurred during the cabinet meeting regarding various policy decisions. He emphasized that encouraging differing viewpoints and allowing ministers to freely voice opinions reflects a healthy, vibrant democratic culture rather than unilateral control. Reflecting on his leadership style, Satheesan noted that he now values listening to collective perspectives to arrive at well-rounded governance solutions. Furthermore, he highlighted that despite extensive debates on major bills, all agenda items were successfully resolved without deferral.