ഗ്യാരണ്ടികളില്‍ രണ്ടെണ്ണം നടപ്പാക്കാനുള്ള തീരുമാനത്തോടെ, ഇന്നലെ ആദ്യ മന്ത്രിസഭായോഗം പൂര്‍ത്തിയാക്കിയ വി.ഡി.എസ് സര്‍ക്കാരിന്റെ തുടക്കമെങ്ങനെ ? പ്രതീക്ഷ കാത്തോ ? മന്ത്രിമാരെ 24 മണിക്കൂര്‍ കൊണ്ട് നിശ്ചയിച്ചപ്പോള്‍ വകുപ്പ് തീരുമാനിക്കാന്‍ ഇതുവരെ കഴിയാത്തത് എന്തുകൊണ്ടാണ് ? പറഞ്ഞ ക്ഷേമ വാഗ്ദാനങ്ങള്‍ പൂര്ണമാക്കാന് പണം കണ്ടെത്താനുള്ള വകുപ്പായോ, എങ്ങനെ ? തുടക്കത്തിലെ സര്‍ക്കാര്‍ നീക്കങ്ങളോട്.. തീരുമാനങ്ങളോട് പ്രതിപക്ഷ സമീപനം ഏത് രീതിയില്‍ ? കടന്നാക്രമിക്കല്‍ ശൈലി സ്വീകരിക്കാന്‍ സിപിഎം തീരുമാനിച്ചോ ?
സത്യപ്രതിജ്ഞ ചടങ്ങിലെ വന്ദേമാതരത്തെ ചോദ്യം ചെയ്തുള്ള മുഹമ്മദ് റിയാസിന്റെ പ്രതികരണവും, ആശ മാരുടെ ശമ്പള വർദ്ധനവിൽ ബാലഗോപാൽ കടന്നാക്രമിച്ചതും, വിഡി സതീശന് ജാതിപേര് ചേര്‍ത്ത് വായിച്ചത് ഇടത് സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ വിമര്‍ശിക്കപ്പെടുന്നതും.. ഈ ‘കടന്നാക്രമിക്കല്‍’ തീരുമാനത്തിന്റെ ഭാഗമാണോ ? തുടക്കം സര്‍ക്കാരും പ്രതിക്ഷവും എങ്ങനെ ?