തൃശൂര്‍ മുണ്ടത്തിക്കോട് നിന്ന്...  ഇന്നലെ വൈകീട്ടോടെ... നാടിന്, നാനാ ദിക്കിലുള്ള മലയാളിക്ക്.. ഏറ്റൊരു സങ്കടപ്പൊള്ളലുണ്ട്, അതിലെ നീറ്റലുണ്ട്, നോവുണ്ട്... ഇന്നീ നേരമായിട്ടും അടങ്ങിയിട്ടില്ല. ഒരു പാട് മനുഷ്യരുടെ സന്തോഷം.. നിമിഷാര്‍ദ്രം കൊണ്ട് പ്രകമ്പനവും പുകച്ചുരുളുമായ ആ പാടത്ത് നിന്ന്.. ദാ.. മണിക്കൂറുകള്‍ക്ക് മുന്‍പ് പോലും ശരീര അവശിഷ്ടം കിട്ടി. ഇതുവരെ എണ്ണിയത് 24 ശരീര ഭാഗങ്ങള്‍. ഒദ്യോഗികമായി സ്ഥിരീകരിച്ചത് 10 മരണം. കാണാതായവര്‍ അഞ്ച്. അവസ്ഥ ഭീകരമാണ്. ഒരു നൂറ്റാണ്ടിനിടയ്ക്ക് 51 വെടിക്കെട്ട് അപകടങ്ങളില്‍ 474 മരണം കണ്ട നാടാണ് കേരളം. രേഖപ്പെടുത്തിയവയാണ് അത്. ഓരോന്ന് കഴിയും തോറും നമ്മള്‍ പഠിക്കും, പൊള്ളുന്ന പാഠത്തെ കുറിച്ച് വിശകലനം ചെയ്യും. നിയമം പറയും. പക്ഷേ.. ദുരന്തം ആവര്‍ത്തിക്കപ്പെടുന്നു. ഇവിടെ മുണ്ടത്തിക്കോട് വരെ ആ കണ്ണീര്‍ചാല്‍ ഒഴുകിയെത്തിയിരിക്കുന്നു. കൗണ്ടര്‍പോയ്ന്‍റ് ചോദിക്കുന്നു.  എവിടെയാണ് പിഴിച്ചുപോകുന്നത് ? എങ്ങനെയൊക്കെയാണ് ഇനിയും തിരുത്തേണ്ടത് ?

ENGLISH SUMMARY:

The Kerala fireworks tragedy in Mundathikode has left the nation in deep sorrow, with devastating consequences from the explosion. Investigations are ongoing to understand the cause of the disaster and prevent future occurrences.