k-rajan-2

തൃശൂര്‍  മുണ്ടത്തിക്കോട് വെടിമരുന്ന് ദുരന്തത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ അന്വേഷിക്കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം ധനസഹായം നല്‍കും. പരുക്കേറ്റവര്‍ക്ക് രണ്ടുലക്ഷം രൂപ സഹായം നല്‍കും. പരുക്കേറ്റവര്‍ക്ക് ആറുമാസം സൗജന്യ ചികില്‍സ. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. പരുക്കറ്റവര്‍ക്ക് സൗജന്യ ചികില്‍സ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു. കെട്ടിടങ്ങളുടെ നാശനഷ്ടം പരിശോധിക്കും. 

മുണ്ടത്തിക്കോട് വെടിമരുന്ന് ദുരന്തത്തില്‍ 13 മരണം. അഞ്ച് പേരുടെ നില ഗുരുതരമായി തുടരുകയാണ്. 98 ശതമാനം പൊള്ളലേറ്റ വെടിക്കെട്ട് കരാറുകാരന്‍ സതീശന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ വെന്റിലേറ്ററില്‍. മൂന്നുപേര്‍ ഐ.സി.യുവില്‍. ആറുപേരുടെ പരുക്ക് ഗുരുതരമല്ല.  അഞ്ചുപേരുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി. മുണ്ടത്തിക്കോട് വെടിമരുന്ന് ദുരന്തത്തില്‍ സമീപത്തെ വീടിന്റെ ജനല്‍ച്ചില്ലുകള്‍ പൊട്ടിത്തെറിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. 

നാല് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വൈകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ശരീരഭാഗങ്ങള്‍ കത്തിക്കരി‍ഞ്ഞതിനാല്‍ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞശേഷം മാത്രമാകും പോസ്റ്റ്മോര്‍ട്ടം. മുഴുവന്‍ ശരീരഭാഗങ്ങളും ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയമാക്കും

അപകടമുണ്ടായ സ്ഥലത്ത് പൊലീസ്, ഫൊറന്‍സിക് വിദഗ്ധരുടെ പരിശോധന തുടരുകയാണ്. കെഡാവര്‍ നായയുടെ സഹായത്തോടെയാണ് തിരച്ചില്‍ തുടരുന്നത്. ഇതുവരെ 15ലധികം ശരീരഭാഗങ്ങള്‍ ലഭിച്ചു. അപകടസ്ഥലത്ത് 34 പേരുണ്ടായിരുന്നെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഒന്‍പതുപേര്‍ വീടുകളില്‍ മടങ്ങിയെത്തിയെന്നാണ് വിവരം. 

ENGLISH SUMMARY:

The Kerala government has ordered a judicial inquiry into the Mundathikode fireworks tragedy in Thrissur that claimed 13 lives. Families of the deceased will receive ₹14 lakh compensation, while the injured will be given financial aid and six months of free treatment. The incident has been declared a state-specific disaster, with authorities assessing property damage. Several victims remain in critical condition, including the contractor who suffered severe burns. Forensic teams and police continue investigations, while DNA testing is being conducted to identify charred remains. CCTV visuals reveal the intensity of the blast, raising serious safety concerns. The tragedy has once again highlighted the risks associated with fireworks storage and handling, prompting urgent calls for stricter regulations and safety measures across Kerala.