എഴുതാത്ത പരീക്ഷ പാസായി; അഭിമുഖത്തിനും വ്യാജം; എസ്എഫ്ഐ, എറര്‍,എവിടെ?

 എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍  SFI മുൻ നേതാവ് വ്യാജരേഖ ചമച്ചതില്‍ കോളജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. അട്ടപ്പാടി ഗവ. കോളജില്‍ ഗസ്റ്റ് ലക്ചറര്‍ അഭിമുഖത്തിനെത്തിയ എസ്.എഫ്.ഐ. മുന്‍ നേതാവും കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയുമായ ഉദ്യോഗാര്‍ഥിയാണ് രണ്ടുവര്‍ഷത്തെ വ്യാജ പ്രവർത്തിപരിചയ രേഖ ഹാജരാക്കിയത്. ഇൻറർവ്യൂ പാനലിൽ ഉണ്ടായിരുന്നവർക്ക് തോന്നിയ സംശയമാണ് വ്യാജ രേഖയാണെന്ന സ്ഥിരീകരണത്തിലേക്കെത്തിയത്.  അതിനിടെ  പരീക്ഷ എഴുതാത്ത എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയെ ജയിപ്പിച്ച് എറണാകുളം മഹാരാജാസ് കോളജ്. വിവാദമായതോടെ ആര്‍ഷോ തോറ്റെന്ന് പരീക്ഷാഫലം തിരുത്തി. എഴുതാത്ത പരീക്ഷ എങ്ങനെ പാസായെന്ന് അറിയില്ലെന്നും ഗൂഢാലോചന അന്വേഷിക്കണമെന്നും ആര്‍ഷോ ആവശ്യപ്പെട്ടു? കൗണ്ടര്‍പോയന്റ് പരിശോധിക്കുന്നു. എവിടെയാണ് എറര്‍? 

Counterpoint discussing sfi state secretary exam result and fake experience certificate