കേരളത്തില്‍ കളമൊരുക്കം എങ്ങനെ? മുന്നണികള്‍ മെനയുന്ന തന്ത്രമെന്ത്?

പൊതുതിരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷം, 2024 ന്‍റെ ആദ്യപകുതിയില്‍ രാജ്യം വിധിയെഴുതാനിരിക്കെ അരയും തലയും മുറുക്കിയും, മുഴം മുമ്പേയെത്താന്‍ നീട്ടിയെറിഞ്ഞും  സംസ്ഥാനത്ത്  മുന്നണികള്‍ ഒരുക്കങ്ങള്‍ തുടങ്ങിയോ? സിപിഎം നേതൃത്വം ഇന്നുമുതല്‍ ഈമാസം 21 വരെ വീടുവീടാന്തരം കയറി ഇറങ്ങുകയാണ്. സിപിഎം മതത്തിനെതിരല്ലെന്നും വിശ്വാസവും സംരക്ഷിക്കുമെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറയുന്നു. അതിനിടെ, മുജാഹിദ് സമ്മേളന വേദിയില്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ സി.പി.എമ്മിനെ വിമര്‍ശിച്ചത് ശരിയായില്ലെന്ന് മുഖ്യമന്ത്രിയുടെ മറുപടിയും. മതേതരകക്ഷികള്‍ ഒന്നിക്കണമെന്നും അദ്ദേഹത്തിന്‍റെ ആഹ്വാനം. കോണ്‍ഗ്രസും ബിജെപിയും എവിടെ വരെയെത്തി? കുറി തൊട്ടവരെ മൃതുഹിന്ദുത്വം പറഞ്ഞ് മാറ്റി നിര്‍ത്തരുതെന്ന എ.കെ. ആന്‍റണിയുടെ ഉപദേശവും അതേ ചൊല്ലി കോണ്‍ഗ്രസിലുള്ള ഭിന്നസ്വരവും കഴിഞ്ഞ ദിവസമാണ് കണ്ടത്. 2024 ലേക്ക് കേരളത്തില്‍ കളമൊരുക്കം എങ്ങനെ ? കൗണ്ടര്‍ പോയ്ന്‍റ് പരിശോധിക്കുന്നു..