ഇ.പി എകെജി സെന്ററിലെത്തി; മാധ്യമങ്ങളോടു പ്രതികരിച്ചില്ല

സിപിഎം സെക്രട്ടേറിയറ്റില്‍ പങ്കെടുക്കാന്‍ ഇ.പി ജയരാജന്‍ എ.കെ.ജി സെന്ററിലെത്തി . മാധ്യമങ്ങളോടു പ്രതികരിക്കാന്‍ തയ്യാറായില്ല. ഇ.പി.ജയരാജൻ - പ്രകാശ് ജാവഡേക്കർ കൂടിക്കാഴ്ചയിൽ വിവാദം ആളിക്കത്തുന്നതിനിടെയാണ്  സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ചേരുന്ന  നിർണായക  സെക്രട്ടറിയേറ്റ്   പോളിംങ്ങിനു ശേഷമുള്ള സ്ഥിതി അവലോകനം ചെയ്യും. മണ്ഡലങ്ങളിൽ നിന്നുള്ള വോട്ടു കണക്കുകൾ  വിശദമായി പരിശോധിക്കും.  11 സീറ്റിൽ വരെ ജയ സാധ്യത ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇ.പി വിവാദം തിരഞ്ഞെടുപ്പിനെ ബാധിച്ചില്ല എന്നാണ് കരുതുന്നന്നതെങ്കിലും വിഷയം പരിശോധിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കിയിരുന്നു. നന്ദകുമാർ അടക്കം വിവാദ വ്യക്തികളുമായുള്ള ഇപിയുടെ ബന്ധത്തിലും ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയിലും നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട് . ഇടതുമുന്നണി കൺവീനറുടെ നടപടിയിൽ സി.പി.ഐയും കടുത്ത അതൃപ്തിയിലാണ്. ഇതെല്ലാം ഇന്നത്തെ യോഗത്തിൽ പ്രതിഫലിച്ചേക്കും. നടപടി വേണമെന്ന ആവശ്യം ശക്തമാണെങ്കിലും ഈ ഘട്ടത്തിൽ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. 

EP Jayarajan attending cpm Secretariat meeting