‘സുപ്രഭാതം’ കമ്മ്യൂണിസം പ്രചരിപ്പിക്കുന്നുവെന്നത് പ്രതിയോഗികളുടെ വാദം: എംഡി

suprabhatham
SHARE

സമസ്ത മുഖപത്രമായ സുപ്രഭാതം കമ്മ്യൂണിസം പ്രചരിപ്പിക്കുന്നുവെന്നത് പ്രതിയോഗികളുടെ വാദമെന്ന് എംഡി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിന്‍റെ ലേഖനം. ചിലര്‍ പരസ്യമായി സുപ്രഭാതത്തിനെതിരെ വിഷം തുപ്പുന്നു. യുഡിഎഫ് പരസ്യം നല്‍കാതിരുന്നതാണ് പ്രസിദ്ധീകരിക്കാന്‍ വൈകിയതിന് കാരണമെന്നും യുഡിഎഫിന്‍റെ പരസ്യം മാത്രം നല്‍കുക എന്ന നിലപാട് സുപ്രഭാതത്തിനില്ലെന്നും ഹമീദ് ഫൈസി വിശദീകരിച്ചു. യുഡിഎഫിന്‍റെ പരസ്യം മാത്രം നല്‍കുമെന്ന് തീരുമാനിച്ചാല്‍, ലീഗ് മുന്നണി മാറിയാല്‍ നിലപാട് മാറ്റിക്കൊണ്ടിരിക്കാന്‍ സുപ്രഭാതത്തിനാവുമോ എന്നും അദ്ദേഹം ലേഖനത്തിലൂടെ ലീഗിന് നേരെ ഒളിയമ്പെറിഞ്ഞു

Opponents argue that 'Suprrabhatam' is spreading communism: MD

MORE IN BREAKING NEWS
SHOW MORE