യോഗത്തില്‍ ഇപി വിവാദം ചര്‍ച്ചയായി; പാര്‍ട്ടി നിലപാട് വൈകിട്ട് പ്രഖ്യാപിക്കും

ഇ.പി.ജയരാജന്‍ – പ്രകാശ് ജാവഡേക്കര്‍ കൂടിക്കാഴ്ച സിപിഎം യോഗത്തില്‍ ചര്‍ച്ചയായി. തന്റെ നിലപാട് ഇ.പി സംസ്ഥാന സെക്രട്ടേറിയറ്റിനെ അറിയിച്ചു. പാര്‍ട്ടി നിലപാട് വൈകിട്ട് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വ്യക്തമാക്കും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 12 സീറ്റ് വരെ ജയിക്കാമെന്ന് സിപിഎം വിലയിരുത്തി. ഭരണവിരുദ്ധവികാരമുണ്ടെന്ന പ്രചാരണം മറികടക്കാനായെന്നും വിലയിരുത്തല്‍. ജയിക്കാവുന്ന സീറ്റുകള്‍: കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട്, ആലത്തൂര്‍, പാലക്കാട്, തൃശൂര്‍, ഇടുക്കി, ചാലക്കുടി, പത്തനംതിട്ട, മാവേലിക്കര, ആറ്റിങ്ങല്‍. 

CPM State Secretariat discuss about EP row