പുതിയ നീക്കവുമായി സര്‍ക്കാര്‍; റെയ്ഡിന് മറുപടിയോ ജുഡീഷ്യല്‍ അന്വേഷണമോ?

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സ്വര്‍ണ, ഡോളര്‍കടത്ത് അന്വേഷണം വഴിവിട്ട് പോകുന്നു, സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ കേന്ദ്ര ഏജന്‍സികള്‍ അട്ടിമറിക്കുന്നു എന്നീ ആരോപണങ്ങളെ മുന്‍നിറുത്തിയാണ് മന്ത്രിസഭ ജുഡീഷ്യല്‍  അന്വേഷണം പ്രഖ്യാപിച്ചത്. റിട്ടയര്‍ഡ് ജഡ്ജി  വി.കെ.മോഹനനാണ് അന്വേഷണ കമ്മിഷനായി പ്രവര്‍ത്തിക്കുക. ഒരു ചുക്കിനെയും പേടിയില്ലെങ്കില്‍ എന്തിനാണ് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കേന്ദ്ര ഏജന്‍സികളെ ഒാലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ട. ജുഡീഷ്യല്‍ അന്വേഷണം നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണ്. സര്‍ക്കാരിന് പലതും ഒളിച്ചുവെക്കാനുള്ളത് കൊണ്ടാണ് പുതിയ നീക്കമെന്നും വി.മുരളീധരന്‍ ആരോപിച്ചു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ജു‍ഡീഷ്യല്‍ അന്വേഷണം രക്ഷിക്കാനോ ശിക്ഷിക്കാനോ?