മസാല ബോണ്ട് കേസ്: ഐസക്കിന് വീണ്ടും ഇ.ഡി സമന്‍സ്; 13 ന് ഹാജരാകണം

Thomas Issac

മസാല ബോണ്ട് കേസിൽ മുന്‍ മന്ത്രി തോമസ് ഐസക്കിന് വീണ്ടും സമന്‍സയച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ചൊവ്വാഴ്ച കൊച്ചി ഓഫിസില്‍ ഹാജരാകാനാണ് നിര്‍ദേശം. നേരത്തെ നല്‍കിയ സമന്‍സിനെതിരെ തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് ഇഡി പുതിയ സമന്‍സ് അയച്ചത്. നിയമവിരുദ്ധവും ഏകപക്ഷീയവുമായ സമൻസ് റദ്ദാക്കണമെന്നായിരുന്നു ഐസകിന്‍റെ ആവശ്യം.ഹർജിയിൽ തീർപ്പുണ്ടാകുന്നതുവരെ തുടർ നടപടി സ്വീകരിക്കുന്നത് തടയണമെന്നും ഐസക് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.  ഇതേ ആവശ്യം ഉന്നയിച്ച് കിഫ്ബിയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ED summons for Thomas Isaac again