സമരം രാഷ്ട്രീയപ്രേരിതമോ? സമരക്കാർ എന്തുചെയ്യണം?

സെക്രട്ടേറിയറ്റിന് മുന്നില്‍ പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരം രാഷ്ട്രീയപ്രേരിതമെന്ന് വ്യവസായമന്ത്രി ഇ.പി.ജയരാജന്‍. സമരം ചെയ്യുന്നവരില്‍ ഭൂരിപക്ഷവും റാങ്ക് ലിസ്റ്റില്‍ ഇല്ലാത്തവരാണ്. സമരത്തിന്‍റെ പേരില്‍ നടക്കുന്നത് അഭിനയവും പ്രസഹനവുമാണ്. സിപിഒ റാങ്ക് ലിസ്റ്റിലുള്ളവരുടെ കാര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്നും ഇ.പി.ജയരാജന്‍ . സ്ഥിരപ്പെടുത്തല്‍ സര്‍ക്കാര്‍ ചെയ്യേണ്ട ഉചിതമായ നടപടിയാണെന്നും മന്ത്രി പറഞ്ഞു. അതേസമയം  സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം തുടരുകയാണ്. ജോലിക്ക് വേണ്ടി സമരം ചെയ്യുന്നവർക്ക് സ്വന്തം രാഷട്രീയം കൂടി പരസ്യമായി പറയേണ്ടി വരുന്നത് ഗതികേടാണെന്ന് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. സമരക്കാര്‍ എന്തു ചെയ്യണമെന്നാണ് സര്‍ക്കാരും മന്ത്രിമാരും പറയുന്നത്?