പിഎസ്​സി ചെയർമാന് ശമ്പളം 2.26 ലക്ഷം; 20 അംഗങ്ങൾക്ക് പ്രതിവർഷം 5.5 കോടി

വിദ്യാസമ്പന്നരുടെ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയരുന്ന കേരളത്തിൽ ചെയർമാനടക്കം പി.എസ്.സിയുടെ ഇരുപത് അംഗങ്ങൾക്ക് പ്രതിവർഷം ശമ്പളം നൽകാൻ ചെലവാക്കുന്നത് അഞ്ചരക്കോടി രൂപ. പ്രതിമാസം രണ്ടേകാൽ ലക്ഷം രൂപയാണ് ഓരോരുത്തരുടെയും ശമ്പളം. ആറുവർഷം ജോലി ചെയ്താൽ പെൻഷനും കിട്ടും.

പി.എസ്.സി ചെയർമാന് ശമ്പളം 2.26 ലക്ഷം രൂപ. പത്തൊൻപത് അംഗങ്ങൾക്ക് 2.23 ലക്ഷം വീതം, യാത്രാബത്തയും മറ്റ് ആനുകൂല്യങ്ങളും പുറമേ .അതായത് പ്രതിമാസം ചെലവ് 45 ലക്ഷത്തോളം രൂപ. സംസ്ഥാനത്തെ മന്ത്രിമാർക്ക് പോലും ഒരു ലക്ഷം രൂപയാണ് ശമ്പളം. ആറു വർഷമോ അല്ലെങ്കിൽ 62 വയസ് പൂർത്തിയാവുകയോ ചെയ്യുന്നതുവരെ ജോലിയിൽ തുടരാം . അത് കഴിഞ്ഞ് പെൻഷനും കിട്ടും. അടിസ്ഥാന ശമ്പളത്തിന്റെ പകുതിയാണ് പെൻഷനായി കിട്ടുക. അതായത് അത് മുപ്പത്തി അയ്യായിരം രൂപയോളം പെൻഷനായി കിട്ടുമെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് എത്രയെന്ന് പി.എസ് .സിക്ക് യാതൊരു വിവരവുമില്ല. 

പി.എസ്.സി അംഗങ്ങൾ കൈപ്പറ്റിയ ചികിൽസാ ആനുകൂല്യം എത്രയെന്ന് വെളിപ്പെടുത്താനാകില്ലെന്നും വിവരാവകാശ മറുപടിയിലുണ്ട്.