മുങ്ങിത്താഴ്ന്നത് 22 ജീവനുകള്‍; ദുരന്തസ്മാരകമായി അറ്റ്ലാന്‍റിക് ബോട്ട്

atlantic
SHARE

കേരളത്തെ കണ്ണീരിലാഴ്ത്തിയ താനൂര്‍ ബോട്ടപകടത്തിന് ഒരാണ്ട്. അപകടത്തിനു പിന്നാലെ കരയിലേക്ക് വലിച്ചുകയറ്റിയ ബോട്ട് നാട്ടുകാര്‍ക്കിപ്പോഴും വേദനപ്പിക്കുന്ന ഒാര്‍മയാണ്.  അപകടം നേരില്‍ കണ്ടയുടനെ രക്ഷാപ്രവര്‍ത്തകരെ വിവരം അറിയിച്ച അധ്യാപകന്‍ രാജീവന്‍റെ വീടിനോട് ചേര്‍ന്ന ഭൂമിയിലാണ് ഇപ്പോഴും തകര്‍ന്നു ബോട്ടുളളത്. ദുരന്ത സ്മാരകമായ ബോട്ട് എല്ലാ ദിവസവും കാണുന്നതില്‍ വിഷമമുണ്ടെന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടതായും  തൊട്ടടുത്തുളള കുടുംബങ്ങള്‍ പറയുന്നു. 

ജനങ്ങള്‍ ഉല്ലസിക്കാന്‍ വന്ന് അത് ദാരുണമായ അപകടമായി മാറിയെന്ന് അപകടം നേരില്‍ കണ്ട് വീട്ടമ്മ പറയുന്നു. ഈ ബോട്ട് കാണുമ്പോള്‍ ഞങ്ങള്‍ക്ക് വേദനിക്കുകയാണ്. മൃതദേഹങ്ങള്‍ ഇവിടുന്ന് എടുത്തുകൊണ്ട് പോവുന്നത് നേരില്‍ കണ്ടതാണ്. ബോട്ട് മാറ്റണമെന്നാവശ്യപ്പെട്ട് സമീപിച്ചിരുന്നെങ്കിലും കേസ് തീരാതെ ഇവിടുന്ന് മാറ്റില്ലെന്നാണ് നാട്ടുകാരോട് പറഞ്ഞിരിക്കുന്നത്. 

മറക്കാന്‍ ആഗ്രഹിക്കുന്ന അപകടം വീടിനു മുന്നില്‍ തകര്‍ന്നു കിടക്കുന്ന ഈ ബോട്ടു കാണുബോള്‍ ഓര്‍മ വരുന്നതിന്‍റെ വിഷമമാണ് പങ്കു വയ്ക്കുന്നത്. സ്വന്തം ഭൂമിയില്‍ നിന്ന് ബോട്ട് മാറ്റണം എന്ന് ആവശ്യപ്പെട്ടിരുന്നു. കേസിന്‍റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ ബോട്ട് മാറ്റാനാവില്ലെന്ന മറുപടിയാണ് ലഭിച്ചത്. 

ബോട്ടിന് മുഴുവന്‍ സമയത്തും പൊലീസ് കാവലുണ്ട്. മഴയും വെയിലുമേല്‍ക്കാതെ കാവല്‍ നില്‍ക്കാനെത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വിശ്രമിക്കുന്നതും പാതി തകര്‍ന്ന ഈ ബോട്ടിനുളളിലാണ്.

Atlantic Boat Which Casused Thanoor Boat Disaster

MORE IN KERALA
SHOW MORE