ശിവശങ്കര്‍ പുറത്ത്; ഇനി സ്വര്‍ണക്കടത്ത് കേസിന്റെ വിധിയെന്ത്..?

തൊണ്ണൂറ്റിയെട്ട് ദിവസത്തിനുശേഷം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ജയില്‍ മോചിതനായി. ഡോളര്‍ കടത്ത് കേസിലും ശിവശങ്കറിന് ജാമ്യം ലഭിച്ചു. കേസില്‍ ശിവശങ്കറിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്ന് കണ്ടെത്തിയ കോടതി കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. വിദേശ കറന്‍സി കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നു . സാക്ഷിമൊഴികളില്‍ നിന്നിത് വ്യക്തമാണ്. കേസില്‍ കൃത്യമായ അന്വേഷണം ആവശ്യാണെന്നും ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്താണ് ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കുന്നതെന്നും കോടതി വ്യക്തമാക്കി.  കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. സ്വര്‍ണക്കടത്ത് കേസിന്റെ വിധിയെന്തെന്നാണ് ശിവശങ്കറിന്റെ ജാമ്യവിധി പറയുന്നത്?