ലൈഫ് മിഷന്‍ കേസ്; ശിവശങ്കറിന് ഇടക്കാല ജാമ്യം

ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ചികില്‍സക്കായി സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. നാഡീസംബന്ധമായ അസുഖത്തിന്‍റെ ശസ്ത്രക്രിയക്ക് രണ്ടു മാസത്തെ ജാമ്യമാണ് ജസ്റ്റീസുമാരായ എ.എസ് ബൊപ്പണ്ണ, എം എം സുന്ദരേശ് എന്നിവരുടെ ബെഞ്ച് അനുവദിച്ചത്. മൂന്ന് മാസത്തെ ജാമ്യമാണ് ചോദിച്ചതെങ്കിലും ഇഡിയുടെ എതിര്‍പ്പ് കൂടി കണക്കിലെടുത്ത് രണ്ടു മാസത്തെ ജാമ്യം മാത്രമാണ് നല്‍കിയത് .ജാമ്യത്തിലിറങ്ങിയാല്‍ ആശുപത്രിയിലും വീട്ടിലും മാത്രമേ പോകാവൂ എന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നുമുള്ള കര്‍ശന വ്യവസ്ഥതയോടയൊണ്  ജാമ്യം . ഒരിക്കല്‍ ജാമ്യം നല്‍കിയതിന്‍റെ ഫലം ഇഡി അനുഭവിച്ചതാണെന്നും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്നെ ഇഷ്ടമുള്ള ആശുപത്രിയില്‍ ചികില്‍സിക്കട്ടേ എന്ന വാദമാണ് ഇഡി ഉയര്‍ത്തിയത് . എന്നാല്‍ ഇതു തള്ളിക്കൊണ്ടാണ് രണ്ടു മാസത്തെ ഇടക്കാല ജാമ്യം നല്‍കിയത് 

Supreme court grants interim bail to M Sivasanker