ബിഹാർ വിധി രാജ്യത്തോട് പറയുന്നതെന്ത്?

കോവിഡ് കാലത്ത് നടന്ന രാജ്യത്തെ ആദ്യ പ്രധാന തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതാര് എന്ന ചോദ്യത്തിന് പൂര്‍ണ ഉത്തരം വോട്ടെണ്ണിത്തുടങ്ങി പന്ത്രണ്ടാം മണിക്കൂറിലും ഇല്ല. പക്ഷെ സൂചനകള്‍ എന്‍ഡിഎ അധികാരം നിലനിര്‍ത്തുമെന്നാണ്. എന്‍ഡിഎ എന്നുവച്ചാല്‍ ബിഹാറിന്റെ മുന്‍കാലംപോലെയല്ല, മറിച്ച് ഒന്നാംകക്ഷി നിതീഷ്കുമാറിനെ പിന്നിലാക്കി ബിജെപി നിയന്ത്രണം ഏറ്റെടുക്കുന്ന എന്‍ഡിഎ. നിതീഷിന് വലിയ തിരിച്ചടി ഉറപ്പായിക്കഴിഞ്ഞു. എക്സിറ്റ് പോള്‍ ഫലങ്ങളുടെ ആത്മവിശ്വാസത്തില്‍ നിരീക്ഷകരെ പട്നയിലേക്ക് വിട്ട കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് തെറ്റി. കാര്യമായൊന്നും പാര്‍ട്ടിക്ക് ബിഹാര്‍ നീക്കിവച്ചിട്ടില്ല. സര്‍വേകള്‍ പറഞ്ഞപോലുള്ള മുന്നേറ്റം 31കാരന്‍ തേജസ്വി യാദവിന്റെ ആര്‍ജെഡി നടത്തിയുമില്ല. മിന്നുന്നപ്രകടനം പക്ഷെ മഹാസഖ്യത്തിനൊപ്പം ഇക്കുറി ചേര്‍ന്ന സിപിഐ എംഎല്‍ നയിക്കുന്ന ഇടതുപാര്‍ട്ടികള്‍ നടത്തി. മഹാസഖ്യത്തിനൊപ്പം കൂട്ടാതിരുന്നവരും ചേരാതിരുന്നവരും പിടിച്ച വോട്ടുകളും ഫലത്തില്‍ എന്‍ഡിഎയുടെ നേട്ടത്തിന് കാരണമായെന്നും കരുതണം. ബിഹാര്‍വിധി രാജ്യത്തോട് പറയുന്നതെന്താണ്?