തിരഞ്ഞെടുപ്പില്‍ ആര്‍ക്കാണ് ആത്മവിശ്വാസം? ബൂത്തില്‍ ജനം എന്തെല്ലാം ഓര്‍ക്കും?

അങ്ങനെ വൈകിയാണെങ്കിലും തനിനാടന്‍ പോരിലേക്ക്, തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് കേരളം കടക്കുകയാണ്. മൂന്ന് ഘട്ടങ്ങളായി അടുത്തമാസം എട്ടിനും പത്തിനും പതിനാലിനുമായി വോട്ടെടുപ്പ് നടക്കും. കോവിഡ് കാലത്തെ സംസ്ഥാനത്തെ ആദ്യ വലിയ ജനവിധിയുടെ ഫലം പതിനാറിന് പുറത്തുവരും. മുന്നണികളെല്ലാം ഏറെക്കുറെ തയാറെടുത്തുംകഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പാണ്. പ്രാദേശിക ഘടകങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ട്. അതിനപ്പുറം എന്താകും ഈ ജനവിധിയെ സ്വാധീനിക്കുന്ന ഘടകം? സര്‍ക്കാരിന്റെ പ്രകടനം, സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദങ്ങള്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ എവിടെയാകും സ്ഥാനം? മുന്നണികളില്‍ ആര്‍ക്കാണ് ജനത്തിന് മുന്നിലെത്താന്‍ ആത്മവിശ്വാസത്തിന്റെ കരുത്ത്? സ്വാഗതം കൗണ്ടര്‍പോയന്റിലേക്ക്.