ശിവശങ്കറിന്റെ ചെയ്തികള്‍ വ്യക്തിപരമോ? ധാര്‍മിക പ്രശ്നം കാണുന്നോ?

മാസങ്ങള്‍ നീണ്ട ചോദ്യംചെയ്യലുകള്‍ക്കുശേഷം മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം.ശിവശങ്കരന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ ഒന്നിന്റെ അറസ്റ്റിന് വിധേയനായി ഇപ്പോള്‍ അവരുടെ കസ്റ്റഡിയില്‍. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്ത ശിവശങ്കറെക്കുറിച്ച് ഇഡി പറയുന്നു, സ്വര്‍ണക്കടത്തിലെ ഇടപെടലും സംശയകരമാണ്. ചോദ്യങ്ങളോട് സഹകരിക്കുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഏറ്റവും പ്രധാന വ്യക്തി ഇങ്ങനെയൊരു കേസില്‍ അഞ്ചാംപ്രതിയായി അറസ്റ്റിലായാല്‍ എത്രയാണ് സര്‍ക്കാരിനുള്ള ഉത്തരവാദിത്തം? വ്യക്തിപരം എന്നുപറഞ്ഞ് ഒഴിയുന്നതിനപ്പുറം ഒരു ധാര്‍മിക പ്രശ്നം ഇടതു സര്‍ക്കാര്‍ കാണുന്നുണ്ടോ?