രോഷം തിളച്ച് രാജ്യം; കാര്‍ഷിക ബില്ലുകള്‍ ആര്‍ക്ക് വേണ്ടി?

കാര്‍ഷികബില്ലുകള്‍ ജനാധിപത്യവിരുദ്ധമായി പാസാക്കിയതിനെതിരെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ നടപടി. എളമരം കരീമും കെ.കെ രാഗേഷും ഉള്‍പ്പെടെ, കാര്‍ഷിക ബില്ലുകള്‍ രാജ്യസഭ പരിഗണിക്കുന്നതിനിടെ പ്രതിഷേധിച്ച എട്ട് എംപിമാര്‍ക്കാണ് സസ്പെന്‍ഷന്‍. രാജ്യസഭാ ഉപാധ്യക്ഷനെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസപ്രമേയ നോട്ടിസ് ഉപരാഷ്ട്രപതി എം വെങ്കയ്യ നായ്ഡു തള്ളി. കാര്‍ഷിക ബില്ലുകള്‍ കാലത്തിന്‍റെ ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.  

ബില്ലുകൾക്കെതിരെ പാർലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം ശക്തം. ജനാധിപത്യം കശാപ്പ് ചെയ്യുകയാണെന്നു സസ്പെന്‍ഡ് ചെയ്യപ്പെട്ട എം.പിമാര്‍. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കാര്‍ഷികമേഖലയ്ക്കൊപ്പം ജനാധിപത്യത്തെയും ഒറ്റുകൊടുക്കുന്നതാരാണ്?