കോവിഡിനെ പേടിക്കണോ, നേരിടണോ?

കേരളത്തില്‍ ഇന്നു പുതുതായി ഒരു കോവിഡ് കേസ് കൂടി സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ കുട്ടിയിലാണ് രോഗബാധ കണ്ടെത്തിയത്. കോവിഡ്–19 രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ അധികം ഉണ്ടാകാമെന്ന സാധ്യത കണക്കാക്കി പത്തനംതിട്ടയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കി. ജില്ലയിലെ എല്‍.പി. യു.പി സ്കൂളുകള്‍ രണ്ടാഴ്ച്ചത്തേയ്ക്ക് അടച്ചിടുന്നത് ആലോചിക്കുന്നു. സ്കൂള്‍ വാര്‍ഷികങ്ങള്‍ ഒഴിവാക്കണം. ഓമല്ലൂര്‍ വയല്‍വാണിഭവും ക്ഷേത്രോല്‍സവങ്ങളും റദ്ദാക്കാനും തീരുമാനിച്ചു. അന്നദാനവും, സമൂഹസദ്യയും പാടില്ലെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ജാഗ്രതാനിര്‍ദേശം ശക്തമാക്കി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കോവിഡിനെ പേടിക്കണോ, നേരിടണോ?