കോവിഡ് പ്രതിരോധം; പത്തു കോടി രൂപയുടെ പദ്ധതിയുമായി കോഴിക്കോട് കോര്‍പ്പറേഷൻ

കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിനായി പത്തു കോടി രൂപയുടെ പദ്ധതിയുമായി കോഴിക്കോട് കോര്‍പ്പറേഷന്‍. പച്ചക്കറി, മീന്‍ മാര്‍ക്കറ്റുകളില്‍ മിന്നല്‍പരിശോധന തുടരാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്തിന് പിന്നാലെ വാക്സീന്‍ വാങ്ങുന്നതിനായി കോഴിക്കോട് കോര്‍പ്പറേഷന്‍ ഒരു കോടി രൂപ സംഭാവന ചെയ്യും. വിവിധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒമ്പത് കോടി രൂപ വകയിരുത്തുകയും ചെയ്തു. തിരക്ക് കുറയ്ക്കാന്‍ മാര്‍ക്കറ്റുകളിലും ക്രമീകരണങ്ങളൊരുക്കാന്‍ തൊഴിലാളികളെക്കൂടി വിളിച്ചു ചേര്‍ത്ത് യോഗം ചേരും. സെന്‍ട്രല്‍ മാര്‍ക്കറ്റിലാണ് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ യോഗം ചേരുക. ഇന്നലേത്തെപ്പോലുള്ള മിന്നല്‍പ്പരിശോധനകള്‍ വ്യാപാരകേന്ദ്രങ്ങളില്‍ തുടരും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരോ ഡിവിഷനുകളിലും 75 പേരുടെ കര്‍മ്മ സേന രൂപീകരിച്ചു. വയോജനങ്ങള്‍ക്ക് വാക്സീന്‍ വീട്ടിലെത്തിച്ച് നല്‍കാനുള്ള മൊബൈല്‍ യൂണിറ്റ് സംവിധാനവും പ്രവര്‍ത്തനസജ്ജമാക്കും.