ഷഹീന്‍ബാഗിൽ വിട്ടുവീഴ്ചക്കില്ലാതെ കേന്ദ്രം; പരിഹാരം കോടതിയിലോ?

ഷഹീന്‍ബാഗ് സമരക്കാരെ ഉടന്‍ ഒഴിപ്പിക്കില്ലെന്ന് സുപ്രീംകോടതി. സമരക്കാരുമായി ചര്‍ച്ചനടത്താന്‍ മുതിര്‍ന്ന അഭിഭാഷകനായ സഞ്ജയ് ഹെഗ്ഡെയെ മധ്യസ്ഥനായി നിയോഗിച്ചു. കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിയാണ് തീരുമാനം. പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും കോടതി വിമര്‍ശിച്ചു. മധ്യസ്ഥരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സമരക്കാര്‍ . സമരം ചെയ്യാനുള്ള അവകാശം ഉയര്‍ത്തിപ്പിടിച്ചും അതു മറ്റുള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് തടസ്സമാകരുതെന്നും നിരീക്ഷിച്ച് സമന്വയത്തോടെ കൈകാര്യം ചെയ്യാനാണ് സുപ്രീംകോടതിയുടെ തീരുമാനം. കേന്ദ്രസര്‍ക്കാരിനോട് എന്തെങ്കിലും  നിര്‍ദേശങ്ങളുണ്ടോയെന്നു ചോദിച്ചപ്പോള്‍ ഒഴിപ്പിക്കുകയല്ലാതെ മാര്‍ഗമില്ലെന്നായിരുന്നു മറുപടി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ഷഹീന്‍ബാഗിന് പരിഹാരം കോടതിയില്‍ കാണാനാകുമോ?