ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ബെര്‍ഹാംപൂരില്‍ വീട്ടുടമയെ തീയിട്ടുകൊന്ന സംഭവത്തില്‍ 57 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. റിട്ടയേഡ് റവന്യു വകുപ്പ് ഉദ്യോഗസ്ഥനായ ഹരിഹര്‍ സാഹുവിനെയാണ് വാടകകാരി സുദേഷ്‌ന ജെന കൊലപ്പെടുത്തിയത്. ഇയാളുടെ സ്വത്ത് തട്ടിയെടുക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം.
ഹരിഹര്‍ സാഹുവിന്‍റെ വീട്ടിന്‍റെ താഴത്തെ നിലയില്‍ വാടകയ്ക്ക് താമസിക്കുകയാണ് സുദേഷ്ന. ഒന്നാം നിലയിലാണ് ഹരിഹരിന്റെ താമസം. കൊല്ലപ്പെട്ട ഹരിഹറിന്‍റെ പെണ്‍മക്കളില്‍ ഒരാള്‍ ഹൈദരാബാദിലും മറ്റൊരാള്‍ അംബാപുവലയിലുമാണ്. മുകളിലെയും താഴത്തെയും നിലകളിലായി ഇരുവരും ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
Also Read: വാളയാർ കേസിലെ പ്രതി 60കാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു; അതിക്രമം ജാമ്യത്തിലിറങ്ങിയ ശേഷം
സുദേഷ്നയ്ക്ക് ഹരിഹറിന്‍റെ മുറിയിലേക്ക് വരാന്‍ പ്രത്യേക സൗകര്യമുണ്ടായിരുന്നു. വ്യാഴാഴ്ച സുദേഷ്ന ഉറങ്ങി കിടക്കുകയായിരുന്ന ഹരിഹറിന്‍റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയുമായിരുന്നു. ഉടൻ തന്നെ എംകെസിജി മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് എസ്സിബി മെഡിക്കൽ കോളജിലും കട്ടക്കിലെ ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും ഹരിഹറിനെ രക്ഷിക്കാനായില്ല.
ആക്രമണം നടത്തിയ ശേഷം അയല്‍ക്കാരെ വിളിച്ചുകൂട്ടി ഹരഹറിനെ ആശുപത്രിയിലെത്തിക്കാന്‍ സുദേഷ്നതന്നെയാണ് മുന്‍കയ്യെടുത്തത്. അജ്ഞാതരായ രണ്ടു പേരെത്തി തീയിടുകയായിരുന്നു എന്നാണ് പ്രതി നാട്ടുകാരോട് പറഞ്ഞ് കേസ് വഴിതിരിച്ചുവിടാനും ശ്രമമുണ്ടായി. തെളിവ് നശിപ്പിക്കാന്‍ മണ്ണൈണ്ണ കൊണ്ടുവന്ന കുപ്പി തീയില്‍ ഉപേക്ഷിക്കുകയും മൊബൈല്‍ വീട്ടുവളപ്പില്‍ എറിയുകയും ചെയ്തു. കൊല്ലപ്പെട്ടയാളുടെ മകളെ വിവരം വിളിച്ചറിച്ചതും പ്രതിയാണ്.
മരണത്തിന് മുന്‍പ് ആരോ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതായി മരിച്ചയാൾ മകളോട് പറഞ്ഞതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ഹരിഹരിന്‍റെ സ്വത്ത് കൈക്കലാക്കാന്‍ രാത്രിയില്‍ മണ്ണെണ്ണ ഒഴിച്ച് തീയിടുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. പ്രാഥമികാന്വേഷണത്തില്‍ ഇരുവരും തമ്മില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ബന്ധത്തിലാണെന്ന് പൊലീസ് കണ്ടെത്തി. സുദേഷ്നയുടെ സമ്മതമില്ലാതെ ഹരിഹര്‍ ഇവരെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായും പൊലീസ് കണ്ടെത്തി. വിരമിച്ച റവന്യൂ ഇൻസ്‌പെക്ടറായതിനാൽ മരിച്ചയാളുടെ സ്വത്തുക്കളിലും അവൾക്ക് ഒരു കണ്ണുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.