കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രായത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചും പാർട്ടിയുടെ നിലവിലെ നേതൃത്വത്തെ ചോദ്യം ചെയ്തും സോണിയ ഗാന്ധിക്ക് കത്തെഴുതി ഒഡീഷയിലെ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ മുഹമ്മദ് മോക്വിം. താന്‍ എം.എല്‍.എ ആയിരുന്ന മൂന്ന് വര്‍ഷവും രാഹുല്‍ ഗാന്ധിയെ കാണാന്‍ തനിക്ക് സാധിച്ചില്ല എന്നതടക്കമുള്ള കടുത്തപരാതികളാണ് മുന്‍എംഎല്‍എയുടെ കത്തിലുള്ളത്.
താഴെത്തട്ടിലുള്ള പ്രവര്‍ത്തകരും ദേശീയ നേതാക്കളും തമ്മിലുള്ള വിടവ് കോണ്‍ഗ്രസില്‍ വര്‍ധിച്ചുവരികയാണെന്ന് സോണിയാ ഗാന്ധിക്കുള്ള കത്തില്‍ കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാണിക്കുന്നു. വ്യാപകമായ പരിഷ്കാരങ്ങള്‍ക്ക് മാത്രമേ കോണ്‍ഗ്രസിന്‍റെ വിശ്വാസ്യത വീണ്ടെടുക്കാന്‍ സാധിക്കൂ. അതിനായി പാര്‍ട്ടിയില്‍ ഒരു ‘തുറന്ന ഹൃദയ ശസ്ത്രക്രിയ’യുടെ ആവശ്യകതയുണ്ട്. ആഴത്തിലുള്ള ഘടനാപരവും സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ നവീകരണം ആവശ്യമാണെന്നും അദ്ദേഹം കത്തിൽ എഴുതി. പാര്‍ട്ടിയില്‍ രൂക്ഷമായ നേതൃത്വ പ്രസിസന്ധി ഉണ്ടെന്നും താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ ആശയക്കുഴപ്പത്തിലാണെന്നും
2024 ലെ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലെ കോൺഗ്രസിന്‍റെ ദയനീയ പ്രകടനം ചൂണ്ടിക്കാട്ടി അദ്ദേഹം തുറന്നടിച്ചു. മല്ലികാർജുൻ ഖാർഗെയെ പാർട്ടി അധ്യക്ഷനായി തിരഞ്ഞെടുത്തതിനെയും മോക്വിം ചോദ്യം ചെയ്തു. 83 വയസ്സുള്ള മുതിർന്ന നേതാവിന് ഇന്ത്യയിലെ യുവാക്കളുമായി പൊരുത്തപ്പെടാൻ കഴിയുന്നില്ലെന്നും ഇന്ത്യയിലെ യുവാക്കളുമായി വീണ്ടും ഒന്നിക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നുവെങ്കിൽ യുവ നേതാക്കളെ മുൻനിരയിലേക്ക് കൊണ്ടുവരണമെന്നും മോക്വിം പറഞ്ഞു. ജ്യോതിരാദിത്യ സിന്ധ്യ, മിലിന്ദ് ദിയോറ, ഹിമാന്ത ബിശ്വ ശർമ്മ തുടങ്ങിയ നിരവധി യുവ നേതാക്കൾ പാർട്ടി വിട്ടുപോയത് തങ്ങളെ കേള്‍ക്കുന്നില്ലെന്നും അവഗണിക്കപ്പെട്ടെന്നുമുള്ള തോന്നലോടെയാണെന്ന് മോക്വിം പറഞ്ഞു. പാര്‍ട്ടി നേതൃത്വം പ്രിയങ്കാ ഗാന്ധി ഏറ്റെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാന നേതൃത്വവുമായുള്ള മോക്വിമിന്‍റെ നിരവധി ഏറ്റുമുട്ടലുകളിലെ ഏറ്റവും ഒടുവിലത്തേതാണ് പുതിയ വിമര്‍ശനങ്ങള്‍. ശരത് പട്നായിക്കിന്‍റെ നേതൃത്വത്തെ ചോദ്യം ചെയ്തതിന് 2023 ജൂലൈയിൽ മോക്വിമിനെ സസ്‌പെൻഡ് ചെയ്തിരുന്നു. 2024 ജനുവരിയിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി സസ്‌പെൻഷൻ പിൻവലിച്ചു. 2022 ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപതി മുർമുവിനു വേണ്ടി ക്രോസ് വോട്ട് ചെയ്തതിന് അദ്ദേഹത്തിന് ഒരു കാരണം കാണിക്കൽ നോട്ടീസും ലഭിച്ചിരുന്നു. ഏതായാലും ഒഡീഷയിൽ നിന്നുള്ള ഈ വിമർശനത്തോട് കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.