E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:14 AM IST

Facebook
Twitter
Google Plus
Youtube

More in Special Programs

ബാഹുബലി രണ്ടാമൂഴം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേവലം ഒരു രാത്രിയുടെ അകലം മാത്രമേയുള്ളൂ. പുതിയ ഉദയം ബാഹുബലിക്കൊപ്പമാണ്. ആകാംക്ഷ നിറഞ്ഞ ആ കാത്തിരിപ്പില്‍ ഞങ്ങളും പങ്കുചേരുന്നു. ബാഹുബലി രണ്ടാമൂഴം. 

സ്വപ്നങ്ങള്‍ക്ക് പിറകേ പോകുന്നവന്റേതാണ് ലോകം. വിജയവും അങ്ങനെതന്നെ. ബാഹുബലി എന്ന സ്വപ്നം യാഥാര്‍ഥ്യമായതിനുപിന്നില്‍ ഒരു സ്വപ്നാടകനുണ്ടായിരുന്നു. സ്വപ്നങ്ങള്‍, കീഴടക്കാനുള്ളതാണെന്ന് വിശ്വസിച്ച ഒരു ചെറുപ്പക്കാരന്‍. എസ് എസ് രാജമൗലി. 

ഒരു സിനിമയുടെ രണ്ടാംഭാഗത്തിനുവേണ്ടി ഒരു പ്രേക്ഷകനും ഇത്രയധികം ആവേശത്തോടെ കാത്തിരുന്നിട്ടുണ്ടാവില്ല. ഇത്രയധികം ജിജ്ഞാസ നിറഞ്ഞ നിമിഷങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാവില്ല. അതിന്റെ യഥാര്‍ഥ കാരണം ഫ്ളാഷ് ബാക്കിലാണ്, ബാഹുബലി ദ് ബിഗിനിങ് എന്ന ഒന്നാംഭാഗത്തിന്റെ അത്ഭുതാവഹമായ മികവിലാണ്. 

കമ്പ്യൂട്ടര്‍ ഗ്രാഫിക്സിനപ്പുറം ബാഹുബലി ഒരു ഭാഷ തന്നെ കാലഘട്ടത്തിന് സമ്മാനിച്ചു. കിലി കിലി അഥവാ കിലിക്കി എന്ന ഭാഷ. ആ ഭാഷയിലാണ് ചിത്രത്തിലെ ഉജ്വലകഥാപാത്രമായ കാലകേയന്‍ സംസാരിച്ചത്. 

ആരും കാണാത്തൊരു സിനിമയുടെ പേരില്‍ ആരും ആരെയും സംവിധായകനെന്ന് വിളിക്കരുതെന്ന് പറഞ്ഞത് മലയാളത്തിന്റെ പ്രിയപ്പെട്ട ജോണ്‍ എബ്രഹാമാണ്. ആ അര്‍ഥത്തില്‍ ഇതാ ഒരു സംവിധായകനെന്ന് കേട്ടാല്‍ തലയുയര്‍ത്തി കേള്‍ക്കാനുള്ള അര്‍ഹതയുണ്ട് എസ്.എസ്. രാജമൗലിക്ക്. ആ ജനപ്രീതിക്കിടയിലും വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടയിലൂടെയായിരുന്നു സംവിധായകന്റെ യാത്ര. 

ബാഹുബലി ഒന്നിനും രണ്ടിനുമിടയില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നുകേട്ട ചോദ്യം. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു.? 

കഠിനാധ്വാനത്തില്‍ കയ്യെത്തിപ്പിടിച്ച സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് ബാഹുബലി ദ് കണ്‍ക്ലൂഷന്‍. ആ കാഴ്ചകള്‍ക്കിടയില്‍ ആ വലിയ ചോദ്യത്തിന്റെ ഉത്തരമുണ്ട്. ശേഷം സ്ക്രീനില്‍. ബൈ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :