മലയാളം ഒന്നേയുള്ളു പക്ഷെ മൊഴികളിൽ പല മലയാളമുണ്ട്, മമ്മൂട്ടിയും ഒന്നേയുള്ളു പക്ഷെ ഭാവങ്ങളിൽ ശബ്ദങ്ങളിൽ പല മമ്മൂട്ടിയെ മലയാളി അനുഭവിക്കുന്നു. ഭാഷയെയും ശബ്ദത്തെയും ശരീരത്തെയും അഭിനയത്തിന്റെ ഉപകരണവും ഉപായവുമാക്കിയ മമ്മൂട്ടി അനുഭവത്തിലേക്ക്
ഭാവോജ്വലങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി ജീവിതത്തിന്റെ അകം പുറം നിറയുന്ന നടൻ , ഭാവ, ശബ്ദ, രൂപ പരിണാമങ്ങളിലൂടെ അഭിനയത്തിന്റെ ആഴ പരപ്പുകളെ അളന്നെടുത്ത പ്രതിഭ, ദേശഭാഷ വ്യത്യാസങ്ങളില്ലാത്ത പകർന്നാട്ടങ്ങളിലൂടെ കേരളത്തിന്റെ പൊതുവായ ദേശവും ശബ്ദവുമായി മാറി മമ്മൂട്ടി എന്ന മനുഷ്യൻ. മാമൂട്ടിയുടെ ആ മൊഴിയാട്ടങ്ങളിലേക്ക്.