E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:14 AM IST

Facebook
Twitter
Google Plus
Youtube

വേങ്ങരയിൽ പ്രചാരണം കൊഴുക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അടിേച്ചൽപ്പിച്ച തിരഞ്ഞെടുപ്പാണ് വേങ്ങരയിലേതെന്ന ആരോപണം ഇടതുമുന്നണി ഉന്നയിക്കുന്നത് പരാജയ ഭീതികൊണ്ടാണെന്ന് യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ ഖാദർ.വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന സൂചനയാണ് പ്രചാരണത്തിന്റെ ആദ്യ നാളുകളിൽ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

വേങ്ങരയിലെ ഇസ്ലാമിക് കോളജിലാണ് വോട്ടുചോദിച്ച് സ്ഥാനാർഥി കെ.എൻ.എ ഖാദർ എത്തിയത്.മണ്ഡലത്തിലെ പ്രധാന സ്ഥാപനങ്ങളും വ്യക്തികളേയും സന്ദർശിച്ചിട്ടുള്ള അനൗപചാരിക പ്രചാരണമാണ് നടക്കുന്നത്.കൺവൻഷനുകളിലും പ്രചാരണ പരിപാടികളിലും ഇടതു പക്ഷം ആരോപണങ്ങൾ ഉന്നയിക്കുന്നത് പരാജയ ഭീതികൊണ്ടാണ്., 17 വർഷത്തോളം ഇടതുമുന്നണിയിൽ പ്രവർത്തിച്ച ആളാണ് താൻ.അൽഫോൺസ് കണ്ണന്താനത്തിന് നൽകിയതുപോലെ സ്വീകരണം തനിക്ക് സി.പി.എം നൽകുമോ സ്ഥാനാർഥിയെ അംഗീകരിച്ചതിന്റെ തെളിവാണ് പ്രചാരണ പരിപാടികളിൽ ലഭിക്കുന്ന സ്വീകരണം.രണ്ടു ദിവസത്തിനകം പഞ്ചായത്തു തല കൺവൻഷനുകൾ പൂർത്തിയാകും.പിന്നീട് 148 ബൂത്ത് തല കൺവൻഷനുകൾ നടക്കും. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ കഴിയാത്തതിലുള്ള പ്രായശ്ചിത്തം ഈ തിരഞ്ഞെടുപ്പിലൂടെ തീർക്കണമെന്ന് വോട്ടർമാരോട് എൽ.ഡി.എഫ് സ്ഥാനാർഥി പി.പി.ബഷീർ.മണ്ഡലത്തിലെ ക്രിസ്ത്യൻ കുടിയേറ്റ മേഖലയിലായിരുന്നു സ്ഥാനാർഥിയുടെ പ്രചാരണം. ഊരകം മല - മലബാറിന്റെ കാഴ്ച ഗോപുര മെന്നാണ് വിളിപ്പേര്.മലകളും താഴ്വാരങ്ങളും നിറഞ്ഞ പ്രദേശം.മണ്ഡലത്തിലെ ഏക ക്രിസ്ത്യൻ കുടിയേറ്റ മേഖല. എൺപതോളം കുടുംബങ്ങളാണ് ആദ്യകാലങ്ങളിൽ ഇവിടെ ഉണ്ടായിരുന്നത്. ഇപ്പോൾ പകുതിയായി. സ്ഥാനാർഥിയെ കാത്ത് വഴിയരിൽ നിന്നവരോട് വോട്ട് ചോദിച്ച് സെൽഫിയുമെടുത്തു.ജോലിയില്ലാത്തതിന്റെ സങ്കടം സ്ഥാനാർഥി യോട് പറഞ്ഞ് കുറച്ച് ചെറുപ്പക്കാർ മണ്ഡലത്തിലെ പ്രധാന വ്യക്തികളുടെ വീടുകളിലും കടകളിലുമാണ് വോട്ടുപിടിത്തം. സ്ഥാനാർഥിയുടെ വിജയത്തിനായി 1001 അംഗ കമ്മിറ്റിയുടെ പ്രവർത്തനവും പുരോഗമിക്കുന്നുണ്ട് 

വേങ്ങരയിൽ  എൻഡിഎ സ്ഥാനാർഥി കെ. ജനചന്ദ്രനും പ്രചാരണം ശക്തമാക്കി. കടകളും വീടുകളും കയറി ഇറങ്ങുന്ന തിരക്കിലാണ് അദ്ദേഹം. മണ്ഡലത്തിൽ ഇത്തവണ മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശുമെന്നാണ് സ്ഥാനാർഥിയുടെ പ്രതീക്ഷ. ഓരോരുത്തരെയും നേരിൽ കണ്ട് വോട്ടുറപ്പിയ്ക്കുകയാണ് എൻഡിഎ സ്ഥാനാർഥി കെ. ജനചന്ദ്രൻ. മണ്ഡലത്തിലെ വികസന മുരടിപ്പ് ആണ് പ്രധാന പ്രചാരണ വിഷയം. ജനങ്ങൾ മാറ്റം ആഗ്രഹിക്കു ന്നുണ്ടെന്നു വ്യക്തം. അവരുടെ പ്രതികരങ്ങളിൽ നിന്ന് അതാണ് മനസിലാകുന്നതെന്നും സ്ഥാനാർഥി. കൺവൻഷനുകൾക്ക് ബിജെപി ഞായറാഴ്‌ച തുടക്കം കുറിക്കും. 

വേങ്ങര മണ്ഡലത്തിലെ പ്രാദേശിക ലീഗ് കോൺഗ്രസ് ബന്ധങ്ങൾ സി.പി.എം സ്ഥാനാർഥി പി.പി. ബഷീറിന് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് ഇടതുനേതൃത്വം. കണ്ണമംഗലം പഞ്ചായത്തിലെ പ്രശ്നങ്ങൾ പരിഹരിച്ചെന്ന് കോൺഗ്രസ് ലീഗ് നേതൃത്വം പറയുമ്പോഴും അടിയൊഴുക്കുകളിലാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. 

കണ്ണമംഗലം പഞ്ചായത്തിൽ ലീഗും കോണ്‌‍ഗ്രസിലെ ഒരു വിഭാഗവുമായിരുന്നു ഭരിച്ചിരുന്നത്. കോൺഗ്രസിലെ മറ്റൊരു വിഭാഗവും സി.പി.എമ്മം ചേർന്ന് ജനകീയ വികസന മുന്നണി രൂപീകരിച്ചാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൽസരിച്ചിരുന്നത്. വേങ്ങര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം കോൺഗ്രസും ലീഗും തമ്മിലുള്ള ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തലായിരുന്നു ചർച്ച.ചർച്ചയിലെ ധാരണ പ്രകാരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെക്കുകയും ചെയ്തു.എന്നാൽ അധികാരം കോൺഗ്രസിന് കൈമാറിയിട്ടില്ല. തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള പ്രശ്ന പരിഹാരം ഫലം കാണില്ലെന്നാണ് ഇടതു ക്യാംപിന്റെ വിലയിരുത്തൽ.കോൺഗ്രസിലെ ഒരു വിഭാഗം തങ്ങൾക്കൊപ്പം തന്നെയാണെന്നും സി.പി.എം ഉറപ്പിച്ചു പറയുന്നു. കോൺഗ്രസും ലീഗും തമ്മിലുള്ള അസ്വാരസ്യങ്ങൾ പരമാവധി വോട്ടാക്കുകയെന്ന തന്ത്രമാണ് കണ്ണമംഗലത്തെ ഇടതു മുന്നണി നടപ്പാക്കാനൊരുങ്ങുന്നത്.