ഞാന്‍ തിരുത്താം; പക്ഷേ ചിലര്‍ക്ക് ഈ ഭാഷ തന്നെ വേണം: എംഎം മണി

മരട് ഫ്ളാറ്റ് കേസില്‍ നിര്‍മാതാക്കളും സ്ഥലമുടമകളുമാണ് യഥാര്‍ഥ പ്രതികളെന്ന് മന്ത്രി എം.എം മണി. സുപ്രീംകോടതിയുടേത് കണ്ണില്‍ച്ചോരയില്ലാത്ത വിധിയാണ്. ഫ്ളാറ്റ് ഉടമകള്‍ തെരുവിലേക്ക് ഇറങ്ങണമെന്ന് പറയുന്നതില്‍ മാനുഷിക പ്രശ്നമുണ്ടെന്നും എം.എം മണി പറഞ്ഞു. ഭൂമി കയ്യേറ്റക്കേസില്‍ സഹോദരന്‍ ലംബോധരന് സൗജന്യമൊന്നും വേണ്ടെന്നും മന്ത്രി എം.എം മണി. കേസ് നിയമത്തിന്റെ വഴിക്കുപോകട്ടെ. സഹോദരന്‍ കുറ്റവാളിയെങ്കില്‍ ശിക്ഷിക്കട്ടെയെന്നും ഭൂമി തിരിച്ചുപിടിക്കാമെന്നും എം.എം മണി നേരേ ചൊവ്വേയില്‍ പറഞ്ഞു