‘കൊന്നത് ആർഎസ്എസുകാരെങ്കിലും ഗാന്ധിജി തുലയട്ടെ എന്ന് നെഹ്റു അടക്കമുള്ളവർ വിചാരിച്ചു’

ഗാന്ധിജിയെ കൊന്നത് ആർഎസ്എസുകാരാണെങ്കിലും അദ്ദേഹം തുലയട്ടെ എന്ന് നെഹ്റു അടക്കമുള്ള കോൺഗ്രസുകാർ വിചാരിച്ചിരുന്നെന്ന് മുൻ മന്ത്രി എം.എം. മണി. അധികാരം കിട്ടിയപ്പോൾ ഗാന്ധിജി അസൗകര്യമായി മാറിയതാണ് ആ ചിന്തയ്ക്ക് പിന്നിൽ. അല്ലെങ്കിൽ ഇന്റലിജൻസിന്റെ മുന്നറിയിപ്പുണ്ടായിട്ടും അദ്ദേഹത്തെ കൊന്നത് എങ്ങനെയെന്നും മണി ചോദിച്ചു. 

കർഷക സംഘത്തിന്റെ വിതുര ഏരിയ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിനിടെയായിരുന്നു മണിയുടെ അഭിപ്രായപ്രകടനം. ഡി.കെ. മുരളി എംഎൽഎ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു പ്രസംഗം.