എം.എം. മണിയുടെ കാറിന്റെ പിൻചക്രം ഓട്ടത്തിനിടെ ഊരിത്തെറിച്ചുപോയി

ഉടുമ്പൻചോല എംഎൽഎയും മുൻ മന്ത്രിയുമായ എം.എം. മണിയുടെ കാറിന്റെ പിൻചക്രം ഓടുന്നതിനിടയിൽ ഊരിത്തെറിച്ചുപോയി. കേരള– തമിഴ്നാട് അതിർത്തിയായ കമ്പംമെട്ട് വച്ചായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരുക്ക് പറ്റിയിട്ടില്ല.