E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

മോദിയെ കാത്തിരിക്കുന്നത് അഡ്വാനിയുടെ വിധിയോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഡല്‍ഹിയില്‍ മോദി യുപിയില്‍ യോഗി. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപി ക്യാംപില്‍ നിന്ന് ഉയര്‍ന്നുകേട്ട മുദ്രാവാക്യമാണിത്. മോദിക്കും അമിത് ഷായ്ക്കും അത്ര താല്‍പര്യമൊന്നുമില്ലായിരുന്നെങ്കിലും ഗോരഖ്പൂരിലെ തിണ്ണബലവും സംഘപരിവാറിനകത്തെ സ്വാധീനവും തുറുപ്പുചീട്ടാക്കിയാണ് യോഗി ആദിത്യനാഥ്  യുപി മുഖ്യമന്ത്രിക്കസേരയില്‍ കയറിയിരുന്നത്. മോദിക്കൊരു ബദലായി യോഗി വളരുന്നുണ്ടോ? 

കാവിരാഷ്ട്രീയത്തിന്‍റെ രഥം ഇന്ത്യന്‍ മണ്ണിലൂടെ തലങ്ങും വിലങ്ങും പായിച്ച ലാല്‍ കൃഷ്ണ അഡ്വാനിയെന്ന ഭീഷ്മ പിതാമഹനെ പിന്‍നിരയിലേക്ക് തള്ളിമാറ്റിയാണ് നരേന്ദ്ര മോദി ഇന്ദ്രപ്രസ്ഥത്തില്‍ രാജസൂയം നടത്തിയത്. അതുവരെ അഡ്വാനിക്കൊപ്പം നിന്നവര്‍ ഒറ്റയടിക്ക് മറുകണ്ടം ചാടി.  പാര്‍ട്ടി വളര്‍ത്തിയ കാരണവരുടെ കണ്ണീര്‍ ഹര്‍ഹര്‍ മോദി വിളികളില്‍ മുങ്ങിപ്പോയി. മാര്‍ഗ്ദര്‍ശക് മണ്ഡല്‍ അംഗമെന്ന അലങ്കാരവുമായി പാര്‍ട്ടിയുടെ ലോഹപുരുഷന്‍ പൃഥ്വിരാജ് റോഡിലുള്ള വീട്ടില്‍ വിശ്രമിക്കുന്നു. മോദിയെയും കാത്തിരിക്കുന്നത് അഡ്വാനിയുടെ വിധിയാണോ? 

നിലവില്‍ മോദിക്ക് കാര്യങ്ങളെല്ലാം ഭദ്രം. വിശ്വസ്തന്‍ അമിത് ഷായുടെ കൈകളില്‍ പാര്‍ട്ടിയുടെ പൂര്‍ണ നിയന്ത്രണം. പക്ഷെ എത്ര കാലം എന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നുകഴിഞ്ഞു. മാറ്റങ്ങള്‍ക്കായുള്ള ചില കരുനീക്കങ്ങള്‍ നാഗ്്പൂരില്‍ നിന്ന് നടക്കുന്നുണ്ടോ? 2019 ലോക്സഭാ തിരഞ്ഞെടുപ്പിനെ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തന്നെ നേരിടാനാണ് നിലവില്‍ ബിജെപിയുടെയും ആര്‍എസ്എസിന്‍റെയും തീരുമാനം. എന്നാല്‍ 2014 ല്‍ ആഞ്ഞടിച്ച മോദി തരംഗത്തിന്‍റെ പൊടിപോലുമില്ല. വികസന മുദ്രാവാക്യങ്ങള്‍ മാഞ്ഞുതുടങ്ങി. തലതിരിഞ്ഞ തീരുമാനങ്ങള്‍ തിരിച്ചടിക്ക് വഴിയൊരുക്കുന്പോള്‍ ആശ്രയം തീവ്രഹിന്ദുത്വം തന്നെ. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ബിജെപി പ്രധാനവിഷയമാക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. പക്ഷെ, അധികാര കസേരക്കായുള്ള കര്‍സേവ നയിക്കുക മോദിയാകുമോ? യോഗിയാകുമോ ? 

ബിജെപിയുടെ സുപ്രധാന രാഷ്ട്രീയവേദികളില്ലെല്ലാം യോഗി നിറഞ്ഞുനില്‍ക്കുന്നു. പലയിടങ്ങളിലും മോദിയെ കാണാനുമില്ല. രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ മോദിയെ പോരിന് വിളിച്ചപ്പോള്‍ രാഹുലിന്‍റെ മണ്ഡലമായ അമേഠിയില്‍ നിന്നുകൊണ്ട് മറുപടി നല്‍കിയത് യോഗിയാണ്. കൂടെ അമിത് ഷായും സ്മൃതി ഇറാനിയും. സിപിഎമ്മിനെതിരെ ബിജെപി കേരളത്തില്‍ നടത്തിയ യാത്രയുടെ പേര് കുമ്മനം രാജശേഖരന്‍റെയും നിയന്ത്രണം അമിത് ഷായുടെയുമാണെങ്കിലും മുഖം യോഗിയുടേത് തന്നെയായിരുന്നു. മോദി മുന്നോട്ടുവെച്ച ഗുജറാത്ത് വികസനമാതൃകപോലെ യുപി വികസനമാതൃകയെന്ന മുദ്രാവാക്യം യോഗിയും ഉയര്‍ത്തുന്നു. അത് എത്രമാത്രം വസ്തുതാപരമാണെന്ന ചോദ്യം മറ്റൊരുവശം. 

എന്നും തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ പോസ്റ്റര്‍ ബോയ്. അധികാരമോഹം ഗോരഖ്നാഥ് മഠത്തിന്‍റെ അതിരുകളില്‍ ഒതുങ്ങില്ലെന്ന് മഹന്ത് അവൈദ്യനാഥിന്‍റെ ശിഷ്യന്‍ പലപ്പോഴും അടിവരയിട്ട് വ്യക്തമാക്കിയിട്ടുണ്ട്. കാവിയുടുത്ത കസേരമോഹം. ഹിന്ദുഹൃദയസാമ്രാട്ട് എന്ന പ്രതിച്ഛയായില്‍ ഗുജറാത്തിന്‍റെ അതിരുകള്‍ ഭേദിച്ച് മോദി വികസനത്തിന്‍റെ പ്രതീകമായി ഇന്ത്യയാകെ നിറഞ്ഞുനില്‍ക്കുകയായിരുന്നു. അത്തരമൊരു പരിണാമം യോഗിയുടെ കാര്യത്തിലും നടക്കുന്നുണ്ട്. മോദിയുടെ തട്ടകത്തിലൊരുങ്ങുന്ന തിരഞ്ഞെടുപ്പില്‍ പോലും ബിജെപിയുടെ പ്രചാരണമുഖങ്ങളില്‍ മുഖ്യം യോഗിതന്നെയാകും. ലോക്സഭാംഗമായിരുന്നതൊഴിച്ചാല്‍ ആന്‍റി റോമിയോ സ്ക്വാഡിനെയും ഹിന്ദുയുവവാഹിനെയെയുമൊക്കെ നിയന്ത്രിച്ചുള്ള ഭരണപരിചയം മാത്രമാണ് യോഗിക്കുള്ളത്. വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ജയപരാജയങ്ങളാണ് യോഗിയോ, മോദിയോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുക. ലോക്സഭാ തിരഞ്ഞെടുപ്പിന് അവശേഷിക്കുന്നത് 18 മാസം മാത്രം. ബിജെപിക്കകത്ത് യോഗിയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനവും, രാമക്ഷേത്രമെന്ന വിഷയം സജീവമാകുന്നതും പുതിയ പടയോട്ട ചരിത്രത്തിലേക്കുള്ള രണ്ട് നിര്‍ണായക ചുവടുകളാണ്.

യോഗിയുടെ ജന്മനാട്ടില്‍ കുഞ്ഞുങ്ങളുടെ കൂട്ടമരണം തുടര്‍ക്കഥയാകുന്നു. സരയൂ തീരത്ത് ശ്രീരാമന്‍റെ കൂറ്റന്‍ പ്രതിമയൊരുങ്ങുന്നു. രാമന്‍ പ്രജാക്ഷേമ തല്‍പരനെന്ന് െഎതീഹ്യസാക്ഷ്യം. സങ്കല്‍പത്തിലുള്ള മാതൃകരാജ്യത്തിനെ ഗാന്ധിജി വിളിച്ചത് രാമരാജ്യം. പക്ഷെ, ബിജെപിക്ക് രാമന്‍ അധികാരത്തിനായുള്ള അശ്വമേധത്തില്‍ ആള്‍ബലം കൂട്ടാനുള്ള വികാരംമാത്രം. വികാരമാണല്ലോ പല്ലപ്പോഴും വിചാരത്തേക്കാള്‍ ജനാധിപത്യത്തെ നിയന്ത്രിക്കുന്നത്.