ബിഹാറിലെ വിശാലസഖ്യം തകര്‍ന്നതിന്റെ ക്ഷീണം ഇനിയും കോണ്‍ഗ്രസിനെ വിട്ടുമാറിയിട്ടില്ല. ഗുജറാത്തില്‍ അങ്കം മുറുകാനിരിക്കെ ബിജെപിക്കെതിരെ മറ്റൊരു വിശാലസഖ്യത്തിനായുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്.
വികസനം തന്നെയാണ് ബിജെപിക്ക് ഗുജറാത്തിലെ പ്രധാനപ്രചാരണായുധം. വികസനം പൊള്ളയാണെന്ന വിമര്‍ശനം രാഷ്ട്രീയ എതിരാളികള്‍ മാത്രമല്ല, പൊതുസമൂഹവും പറയുന്നുണ്ടെങ്കിലും. ബിജെപിയും കോണ്‍ഗ്രസും കട്ടയ്ക്കുകട്ട നില്ക്കുന്ന പോരാട്ടമൊന്നുമല്ല ഗുജറാത്തിലേത്. കാവിപ്പട കുറേകൂടി കരുത്തരാണ്. മുതിര്‍ന്ന നേതാവ് ശങ്കര്‍ സിങ് വഗേലയെ കൈകിട്ടതിന്റെ ക്ഷീണവുമായാണ് കോണ്‍ഗ്രസ് ബിജെപിയുടെ വികസനവായാടിത്തത്തെ നേരിടുന്നത്. അതുകൊണ്ടുതന്നെയാണ് ഗോദയിലെ ചെറിയ കളിക്കാരെ ഒപ്പം കൂട്ടി ബിജെപിയെ എതിരിടാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്. വിശാലസഖ്യത്തിനായുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിക്കഴിഞ്ഞു. കാര്യങ്ങള്‍ ഒരു കരയ്ക്കടുപ്പിക്കാന്‍ രാഹുല്‍ ഗാന്ധി തന്നെ നേരിട്ടെത്തു. എന്‍സിപി, െഎക്യജനതാദള്, ബിഎസ്പി, മുന്‍ െഎപിഎസ് ഉദ്യോഗസ്ഥന് രാഹുല്‍ ശര്‍മ്മയുടെ സ്മാര്‍ട് പാര്‍ട്ടി എന്നിവരെ ഉള്‍പ്പെടുത്തിയുള്ള മഴവില്‍ മുന്നണിക്കായാണ് നീക്കം. പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍ , ഒബിസി നേതാവ് അല്പേശ് താക്കൂര്‍, ദളിത് നേതാവ് ജിഗ്നേഷ് മേവാനി എന്നിവരെ ഒപ്പം നിര്‍ത്താനും നീക്കമുണ്ട്. ആംആദ്മി പാര്‍ട്ടിയും ശങ്കര്‍ സിങ് വഗേലയുടെ പാര്‍ട്ടിയും എന്ത് നിലപാട് സ്വീകരിക്കും എന്ന് വ്യക്തമല്ല. ചെറുപാര്‍ട്ടികളുടെ കൈകോര്‍ത്തുള്ള നീക്കത്തിന് എത്ര ആയുസുണ്ടാകുമെന്ന ചോദ്യം മാത്രം ബാക്കി.