E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ തൃപ്തരോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്ത് ഗജേന്ദ്ര ചൗഹാന്‍ മാറി അനുപം ഖേര്‍ എത്തുന്പോള്‍ എന്തുമാറ്റമാണുണ്ടാകുക. ഗജേന്ദ്ര ചൗഹാനേക്കാള്‍ എന്തുകൊണ്ടും അനുയോജ്യനാണ് അനുപം ഖേര്‍. ഖേറിന്‍റെ അഭിനയമികവിന് ഞാനും നിങ്ങളുമടങ്ങുന്ന സിനിമാ ആസ്വാദകര്‍ കണ്ടറിഞ്ഞിട്ടുള്ളത് തന്നെയാണ്. പക്ഷെ ചൗഹാന്‍റെയും ഖേറിന്‍റെ നിയമനങ്ങള്‍ക്കു പിന്നിലുള്ള രാഷ്ട്രീയത്തിന് മാറ്റമില്ല.

ഗജേന്ദ്ര ചൗഹാന്‍ ചെയര്‍മാനായിരിക്കെ സമരങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വേദിയായിരുന്നു പുണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. ചൗഹാന്‍റെ നിയമനത്തിലെ രാഷ്ട്രീയം തുറന്നുകാട്ടി വിദ്യാര്‍ഥികള്‍ നടത്തിയ 139 ദിവസത്തെ സമരം ദേശീയ ശ്രദ്ധനേടിയിരുന്നു. മഹാഭാരതം സീരിയലില്‍ യുധിഷ്ഠിരനായി അഭിനയിച്ചതും തട്ടുപൊളിപ്പന്‍ മസാലപ്പടങ്ങളില്‍ മുഖം കാട്ടിയതും മാത്രം അനുഭവസന്പത്തായി ഉണ്ടായിരുന്ന ഗജേന്ദ്ര ചൗഹാനെ സിനിമ കളരിയുടെ ആശാനാക്കിയത് മോദിയുടോയും ബിജെപിയോടും കാണിച്ച വിധേയത്വം കണക്കിലെടുത്താണ്. നിയമനത്തിന് ചുക്കാന്‍ പിടിച്ച അരുണ്‍ ജയ്റ്റ്ലി ഏറെ പഴികേട്ടു. ചൗഹാന്‍ മാര്‍ച്ചില്‍ പടിയിറങ്ങി.

അഞ്ഞൂറിലധികം സിനിമകളിലും ഒട്ടേറെ നാടകങ്ങളിലും അഭിനയിച്ചിട്ടുള്ള അനുപം ഖേറിന്‍റെ യോഗ്യതയെയോ, അനുഭവ സന്പത്തിനെയോ ഒരിക്കലും ചോദ്യം ചെയ്യാനാകില്ല. കാവി പക്ഷത്തുതന്നെയാണ് അനുപം ഖേറിന്‍റെ രാഷ്ട്രീയം. കടുത്ത മോദി അനുകൂലി. അസഹിഷ്ണുതക്കെതിരായ രാഷ്ട്രീയം രാജ്യമെങ്ങും അലയടിച്ചപ്പോള്‍ മോദി സര്‍ക്കാരിനെ ചേര്‍ത്തുപിടിച്ചു. ഭാര്യ കിരണ്‍ ഖേര്‍ ബിജെപി എം.പി. ഒരോ പാര്‍ട്ടിയും അധികാരത്തിലെത്തുന്പോള്‍ അവര്‍ക്കുവേണ്ടപ്പെട്ടവരെ, അവരുടെ രാഷ്ട്രീയം മുന്നോട്ടുവെയ്ക്കുന്നവരെ സുപ്രധാന പദവികളില്‍ അവരോധിക്കുന്നത് പുതിയ കാര്യമല്ല. സംഘപരിവാര്‍ രാഷ്ട്രീയത്തിന്‍റെ വീഞ്ഞ് പുതിയ കുപ്പിയില്‍. കുറേകൂടി ആകര്‍ഷകവും മെച്ചപ്പെട്ടതുമായ കുപ്പിയില്‍

മുംബൈയില്‍ സ്വന്തം അഭിനയ പരിശീലനം നടത്തുന്ന അനുപം ഖേറിനെ എങ്ങനെയാണ് ചെയര്‍മാനാക്കുകയെന്നാണ് പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന ചോദ്യം. ഖേറിന് ഏതു സ്ഥാപനത്തോടാകും കൂടുതല്‍ താല്‍പര്യമെന്നതാണ് അവരുടെ സംശയം. ചൗഹാന്‍ മാറി ഖേര്‍ വരുന്നത് പുതിയ തമാശയെന്ന് അവര്‍ പറഞ്ഞുവെയ്ക്കുന്നു.