ഐപിഎല്‍ ഫൈനലിന് മുന്‍പ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടീം താമസിക്കുന്ന ഹോട്ടലിലെത്തുന്ന ഐസിസി ചെയര്‍മാന്‍ ജയ്ഷാ. വിഡിയോ എക്സില്‍ വൈറലായതിന് പിന്നാലെ ഐപിഎല്‍ ഫൈനലില്‍ ആര്‍സിബിആര്‍സിബി വിജയം ഉറപ്പിച്ചെന്ന തരത്തിലുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ജയ്ഷാ ബെംഗളൂരു ടീമിനെ കണ്ടെന്നും ഐപിഎല്‍ ഫൈനല്‍ തിരക്കഥയാണെന്നും തരത്തിലാണ് ട്രോളുകള്‍.
Also Read: പഞ്ചാബിനെ തൂക്കിയടിച്ച വെടിക്കെട്ട് താരം; ഫൈനലിന് തൊട്ടുമുന്‍പ് തിരിച്ചെത്തി ആര്‍സിബിയുടെ വജ്രായുധം
കാറില്‍ നിന്നിറങ്ങി ഒരു ഹോട്ടലിലേക്ക് കയറുന്ന ഹ്രസ്വവിഡിയോയാണ് 'ജയ്ഷാ ആര്‍സിബിയുടെ ടീം ഹോട്ടലിലെത്തി' എന്ന പേരില്‍ എക്സില്‍ പ്രചരിക്കുന്നത്. ഐപിഎല്‍ ഫൈനലില്‍ ആര്‍ബിബി ജയിക്കും സ്ഥിരീകരിക്കാം എന്നാണ് വിഡിയോ ഷെയര്‍ ചെയ്തുകൊണ്ടുള്ള പോസ്റ്റ്. നേരത്തെ ട്രോഫി നല്‍കുകയാണ് എന്നാണ് മറ്റൊരു പോസ്റ്റ്. ജയ്ഷാ തയ്യാറാക്കുന്ന ഐപിഎല്‍ ഫൈനലിന്‍റെ തിരക്കഥ പൂര്‍ണമായൊരു സിനിമ പോലെയാണെന്നും കമന്‍റുണ്ട്. തിരക്കഥ പ്രകാരം ഐപിഎല്‍ കിരീടം ആര്‍സിബിക്ക് എന്നാണ് മറ്റൊരു പോസ്റ്റ്.
അതേസമയം ആദ്യ കിരീടം ലക്ഷ്യമിട്ട് പഞ്ചാഹ് കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഇറങ്ങുമ്പോള്‍ ഫൈനല്‍ കനക്കുമെന്നാണ് പ്രതീക്ഷ. മൂന്ന് തവണ കിരീടത്തിന് അടുത്തെത്തിയ ആര്‍സിബിയും 14 വര്‍ഷത്തിന് ശേഷം ഫൈനലിലെത്തുന്ന പഞ്ചാബും കന്നി കിരീടമാണ് ലക്ഷ്യമിടുന്നത്. 2009 ല്‍ ആദ്യ ഫൈനലില്‍ ഡെക്കാന്‍ ചാര്‍ജേഴിസിനോടാണ് ആര്‍സിബി തോറ്റത്. 2011 ല്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോടും 2016 ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോടുമാണ് ആര്‍സിബി ഫൈനലില്‍ തോറ്റത്. 2014 ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോടാണ് പഞ്ചാബ് തോറ്റത്.
Also Read: ഇതിഹാസത്തിന് കിരീടം സമ്മാനിക്കാനുള്ള നിയോഗം രജത് പാട്ടിദാറിനോ? അക്ഷമയോടെ ആരാധകര്‍
പഞ്ചാബിനെ ക്വാളിഫയര്‍ ഒന്നില്‍ തോല്‍പ്പിച്ച ആവേശമാണ് ആര്‍സിബിയുടെ മുതല്‍കൂട്ട്. രണ്ടാം ക്വാളിഫെയറില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 87 നോട്ടൗട്ട് പ്രകടനത്തോടെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ മുന്നില്‍ നിന്ന് നയിച്ച പ്രകടനത്തോടെ പഞ്ചാബ് കിങ്സിന്‍റെ ആത്മവിശ്വാസം ഉയര്‍ന്നിട്ടുണ്ട്.