ഈ വർഷത്തെ വനിതാ ടി20 ലീഗ് കിരീടം നേടിയ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു വനിതാ ടീമിന് അഭിനന്ദനവുമായി ബജാജ് ഓട്ടോ. ടീമിലെ ഓരോ അംഗത്തിനും ചേതക് സി25 സ്കൂട്ടർ സമ്മാനമായി നൽകുമെന്ന് ബജാജ് ഓട്ടോ ലിമിറ്റഡ് പ്രഖ്യാപിച്ചു. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ടീമിനെ അഭിനന്ദിച്ച ബജാജ് ഓട്ടോ ലിമിറ്റഡ് മാർക്കറ്റിങ് പ്രസിഡന്റ് സുമീത് നാരംഗ് ടീമിന്റെ പോരാട്ടവീര്യവും ആത്മവിശ്വാസവും ചേതക്കിന്റെ മൂല്യങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും പറഞ്ഞു. ഈ സീസണിൽ ആർസിബി വനിതാ ടീമിന്റെ ഔദ്യോഗിക റൈഡ് പാർട്ണര്‍ ആയിരുന്നു ചേതക്.