Ahmedabad: Royal Challengers Bengaluru's captain Rajat Patidar, Virat Kohli, Tim David, Director of Cricket Mo Babat and others celebrate with the tournament trophy during the presentation ceremony after winning the Indian Premier League (IPL) 2026 title, in Ahmedabad, Gujarat, late Sunday, May 31, 2026. (PTI Photo/Ravi Choudhary) (PTI06_01_2026_000071A) *** Local Caption ***

കിരീട നേട്ടത്തിന് പിന്നാലെ ആര്‍സിബിക്ക് കനത്ത ആഘാതമായി സൂപ്പര്‍ താരത്തിനെതിരെയുള്ള നടപടി. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ഫൈനലിനിടെ അംപയറോട് മോശമായി പെരുമാറിയതിനാണ് ടിം ഡേവിഡിനെതിരെ നടപടി. മാച്ച് ഫീയുടെ 50 ശതമാനം പിഴയായി അടയ്​​ക്കേണ്ടി വരുന്നതിന് പുറമെ 2027 സീസണിലെ ആദ്യ മല്‍സരത്തില്‍ നിന്ന് വിലക്കും നേരിടേണ്ടി വരും. കളിക്കാര്‍ക്കുള്ള പെരുമാറ്റച്ചട്ടം താരം ലംഘിച്ചുവെന്നും ലെവല്‍ 1 ല്‍ വരുന്ന കുറ്റം ചെയ്തുവെന്നുമാണ് കണ്ടെത്തല്‍. 

കളിയുടെ ആദ്യ ഇന്നിങ്സിന്‍റെ പത്താം ഓവറിലായിരുന്നു സംഭവം. ഗുജറാത്തിന്‍റെ വിക്കറ്റ് വീണതിന് പിന്നാലെ അംപയര്‍ നിതിന്‍ മേനോന് നേര്‍ക്ക് ഐസ് ബാഗ് എടുത്ത് എറിയുകയായിരുന്നു. ഐപിഎല്‍ പെരുമാറ്റച്ചട്ടം അനുസരിച്ച് പന്തോ, ക്രിക്കറ്റ് ഉപകരണങ്ങളിലെന്തെങ്കിലുമോ വാട്ടര്‍ ബോട്ടിലോ കളിക്കാരന് നേരെയോ, ടീം ഒഫീഷ്യലിന് നേരെയോ, അംപയര്‍ക്കോ, മാച്ച് റഫറിക്കോ മറ്റാര്‍ക്കെങ്കിലുമോ നേരെ പ്രകോപനപരമായി എറിയുന്നത് ലെവല്‍ 1 ല്‍ വരുന്ന കുറ്റമാണ്. തനിക്ക് തെറ്റുപറ്റിയതായി ടിം ഡേവിഡ് സമ്മതിക്കുകയും മാച്ച് റഫറി ജവഗല്‍ ശ്രീനാഥ് ചുമത്തിയ ശിക്ഷയേറ്റെടുക്കുകയും ചെയ്തു.

ഈ സീസണില്‍ ഇത് മൂന്നാം തവണയാണ് ലെവല്‍ 1ല്‍ വരുന്ന കുറ്റം ടിം ഡേവിഡില്‍ നിന്നുമുണ്ടാകുന്നത്. 20–ാം കളിയിലെ പിഴവിനും  54 കളിയിലെ പിഴവിനും താരത്തിന് ഡീമെറിറ്റ് പോയിന്‍റുകള്‍ ലഭിച്ചിരുന്നു. നിലവില്‍ അഞ്ച് ഡീ മെറിറ്റ് പോയിന്‍റായതോടെയാണ് താരത്തിന് ഒരു കളിയില്‍ നിന്നും വിലക്ക് വീണത്. ഇതോടെ ആര്‍സിബിയുടെ അടുത്ത സീസണിലെ ആദ്യ മല്‍സരത്തില്‍ നിന്നോ, താരത്തിന്‍റെ ആദ്യ മല്‍സരത്തില്‍ നിന്നോ പുറത്തിരിക്കേണ്ടി വരും. സീസണില്‍ 16 മല്‍സരങ്ങളില്‍ നിന്നായി 305 റണ്‍സാണ് ടിം ഡേവിഡ് അടിച്ചുകൂട്ടിയത്. 

ഫൈനലില്‍ ഗുജറാത്തിനെതിരെ അഞ്ചുവിക്കറ്റിന്‍റെ ജയമാണ് ആര്‍സിബി നേടിയത്. ഇതോടെ അടുപ്പിച്ച് രണ്ടുവട്ടം കിരീടം സ്വന്തമാക്കിയ മുംബൈയുടെയും ചെന്നൈയുടെയുമൊപ്പം ബെംഗളൂരുവും എത്തി. ഗുജറാത്തിന്‍റെ സൂപ്പര്‍ ഓപ്പണര്‍മാരെ തുടക്കത്തിലെ മടക്കി ആര്‍സിബി ബോളര്‍മാര്‍ കരുത്തുകാട്ടിയപ്പോള്‍ ചേസിങ് വിരാട് കോലിയും ഏറ്റെടുക്കുകയായിരുന്നു. പുറത്താകാതെ 75 റണ്‍സാണ് കോലി ഫൈനലില്‍ നേടിയത്. ഐപിഎലിലെ തന്‍റെ അതിവേഗ സെഞ്ചറിയും കോലി ഈ മല്‍സരത്തില്‍ നേടി.

ENGLISH SUMMARY:

Despite celebrating a historic title triumph, Royal Challengers Bengaluru faced a major blow as star player Tim David was handed a one-match ban and a hefty financial penalty for on-field misconduct. The dynamic incident occurred during the tenth over of the final against Gujarat Titans when David threw an ice bag toward umpire Nitin Menon following a wicket. Match Referee Javagal Srinath found him guilty of a Level 1 code of conduct breach, which prohibits throwing water bottles or cricket gear at match officials, resulting in a 50% match fee fine. Because this marked his third disciplinary slip of the season, David accumulated five demerit points, which automatically triggers a suspension applicable for the opening match of the 2027 season. The suspension comes right after a spectacular season where David scored 305 runs across 16 matches to help RCB secure its second consecutive IPL trophy.