യശസ്വി ജയ്സ്വള്‍ റണ്ണൗട്ട്
  • ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിനിടെ ലങ്കൻ ബൗളർ കെശര നുവാന്തയുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ഓപ്പണർ യശസ്വി ജയ്സ്വാൾ റണ്ണൗട്ടായി.

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ മികച്ച നിലയിലാണ് ഇന്ത്യ. മല്‍സരത്തിന്‍റെ തുടക്കത്തില്‍ നിര്‍ഭാഗ്യത്താലാണ് ഓപ്പണര്‍ യശസ്വി ജയ്സ്വള്‍ പുറത്തായത്. കെ.എല്‍ രാഹുലുമായുള്ള ആശയകുഴപ്പത്തിനൊപ്പം ശ്രീലങ്കന്‍ സ്പിന്നര്‍ കേശര നുവന്തയുമായി കൂട്ടിയിടിച്ചതും ജയ്സ്വാളിന് വിനയായി. 

മല്‍സരത്തിനിടെ കാമുകിയുമായി ചാറ്റിങ്; തമിഴ്നാട് താരത്തിന് ഒരു ലക്ഷം പിഴയിട്ട് ബിസിസിഐ

കേശര നുവാന്ത എറിഞ്ഞ 11–ാം ഓവറിലാണ് സംഭവം. നുവാന്തയുടെ പന്ത് നേരെ അടിച്ച കെ.എല്‍ രാഹുല്‍ സിംഗിളിനായി ശ്രമിച്ചു. പന്ത് തട്ടിയിടാനുള്ള ശ്രമത്തിനിടെ നുവന്തയും ജയ്സ്വാളും കൂട്ടിയിടിക്കുകയും ജയ്സ്വാള്‍ ബാലന്‍സ് തെറ്റി നിലത്ത് വീഴുകയുമായിരുന്നു. ഇതോടെ രണ്ട് ബാറ്റ്സ്ന്മാര്‍ക്കും ആശയകുഴപ്പമായി. ഈ സമയം കെ.എല്‍ രാഹുല്‍ നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലെത്തിയിരുന്നു. ഗ്രൗണ്ടില്‍ നിന്നും എഴുന്നേറ്റ ജയ്സ്വാളും തിരികെ നോണ്‍ സ്ട്രൈക്കേഴ്സ് എന്‍‍ഡിലേക്കാണ് ഓടിയത്. അതേസമയം ശ്രീലങ്കന്‍ ഭാഗത്തും സംഭവത്തിന് പിന്നാലെ ആശയകുഴപ്പമുണ്ടായി. 

പന്ത് പിടിച്ചെടുത്ത പ്രഭാത് ജയസൂര്യ പന്ത് വിക്കറ്റ് കീപ്പർ നിരോഷൻ ഡിക്ക്‌വെല്ലയ്ക്ക് എറിഞ്ഞുകൊടുത്തെങ്കിലും ക്യാപ്റ്റന്‍ ക്യാപ്റ്റൻ ധനഞ്ജയ ഡി സില്‍വയുമായി ചർച്ച നടത്തിയ ശേഷമാണ് വിക്കറ്റ് കീപ്പര്‍ ബെയിൽസ് ഇളക്കിമാറ്റിയത്. ശ്രീലങ്കന്‌‍ താരവുമായി കൂട്ടിയിടിച്ച് വീണതിനാല്‍ ജയ്സ്വാളിനെ തിരികെ വിളിക്കുമെന്ന് കരുതിയെങ്കിലും ശ്രീലങ്കന്‍ ടീമിന്‍റെ ഭാഗത്തു നിന്നും അനുകൂല തീരുമാനമുണ്ടായില്ല. 

അഗാര്‍ക്കര്‍ തെറിക്കുമോ? വിളിപ്പിച്ച് ബിസിസിഐ; നിര്‍ണായക തീരുമാനം

രണ്ടുപേരും ഒരേ ക്രീസിൽ ബാറ്റ് കുത്തിയതെങ്കിലും ആദ്യം ക്രീസിലെത്തിയ കെ.എല്‍ രാഹുല്‍ രക്ഷപ്പെട്ടു. 37 പന്തില്‍ 32 റണ്‍സാണ് ജയ്സ്വാളെടുത്തത്. 

ENGLISH SUMMARY:

Indian opener Yashasvi Jaiswal experienced an unfortunate run-out during the first Test against Sri Lanka following a mix-up with K.L. Rahul. The dismissal occurred in the 11th hour of the match when Jaiswal collided with bowler Keshara Nuwanta while attempting a quick single. Both batters ended up at the non-striker's end, and although a sporting recall was anticipated due to the on-field collision, the Sri Lankan team proceeded with the dismissal. Jaiswal's promising knock ended at 32 runs off 37 deliveries as the confusion left the Indian camp stunned.