Image Credit: X/BCCI

Image Credit: X/BCCI

  • ശ്രീലങ്കയ്‌ക്കെതിരായ സന്നാഹ മത്സരത്തിൽ 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ മൂന്ന് പന്ത് ബാക്കിനിൽക്കെ ആറു വിക്കറ്റിന്റെ വിജയം സ്വന്തമാക്കി.

ശ്രീലങ്ക ക്രിക്കറ്റ് ഇലവനെതിരായ പരീശീലന മല്‍സരത്തില്‍ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് ജയം. അവസാന ദിവസം 207 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ ഇന്ത്യ മൂന്നു പന്ത് ബാക്കി നില്‍കെയാണ് ജയിച്ചത്. അവസാന ഓവര്‍ ട്വന്‍റി 20 പോലെ ബാറ്റുവീശിയ പേസര്‍ മുഹമ്മദ് സിറാജാണ് വിജയശില്പി. സിറാജ് 15 പന്തില്‍ 32 റണ്‍സെടുത്തു. നാലു സിക്സാണ് സിറാജ് നേടിയത്. ഇതില്‍ മൂന്നും അവസാന ഓവറിലാണ്. 

Also Read: ഒരോവറില്‍ നാല് സിക്സ്! തൂക്കിയടിച്ച് ഗുര്‍നൂര്‍; കയ്യടിച്ച് ഗംഭീര്‍

ആദ്യ ഇന്നിങ്സില്‍ 90 ഓവര്‍ വീതവും രണ്ടാം ഇന്നിങ്സില്‍ 45 ഓവര്‍ വീതവുമാണ് ഇരു ടീമുകള്‍ക്കും കളിക്കാന്‍ അവസരം ലഭിച്ചത്. ആദ്യ ഇന്നിങ്സില്‍ 363 റണ്‍സാണ് ശ്രീലങ്കന്‍ ഇലവന്‍ നേടിയത്. ഇന്ത്യ 357 റണ്‍സെടുത്തു. രണ്ടാം ഇന്നിങ്സില്‍ ശ്രീലങ്ക 200 റണ്‍സെടുത്തു. 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ അവസാന ഓവറിലാണ് ജയിച്ചത്.

രണ്ടാം ഇന്നിങ്സില്‍ യശ്വസി ജയ്‍സ്വാള്‍ 61 റണ്‍സെടുത്തു. ശുഭ്മാന്‍ ഗില്‍ 44 റണ്‍സും റിഷഭ് പന്ത് 28 റണ്‍സുമെടുത്ത് പുറത്തായി. മാലവ് സുതാർ റിട്ടേർഡ് ഔട്ട് ആയതിന് പിന്നാലെയാണ് മുഹമ്മദ് സിറാജ്  ക്രീസിലെത്തിയത്. മൂന്ന് ഓവറുകളിൽ 26 റണ്‍സായിരുന്നു ഈ സമയം ഇന്ത്യയ്ക്ക് ആവശ്യം. അവസാന ഓവറിലെ ആദ്യ മൂന്നു പന്ത് ഹാട്രിക്ക് സിക്സടിച്ചാണ് സിറാജ് ഇന്ത്യയെ ജയിപ്പിച്ചത്. 

അയ്യോ ആളുമാറി...; 'റൊണാള്‍ഡോയുടെ കല്യാണത്തിന്' എത്തിയത് ആയിരങ്ങള്‍; പറ്റിയത് വലിയ അമളി

മോതിരവിരലിനു പരുക്കേറ്റ് രണ്ടു ദിവസങ്ങളില്‍ കളിക്കാതിരുന്ന ക്യാപ്റ്റന്‍ ശുഭ്മാൻ ഗില്ലില്‍ മികച്ച പ്രകടനം നടത്തിയത് ആദ്യ ടെസ്റ്റിനിറങ്ങുന്ന ഇന്ത്യയ്ക്ക് ആശ്വാസമായി. ആദ്യ ഇന്നിങ്സിൽ തിളങ്ങാൻ കഴിയാതിരുന്ന യശസ്വി ജയ്സ്വാൾ, റിഷഭ് പന്ത്, ധ്രുവ് ജുറെൽ എന്നിവർക്ക് കൂടുതല്‍ പന്തുകള്‍ നേരിട്ടു. അവസാന ദിവസത്തെ മല്‍സരം കാണാന്‍ ശ്രീലങ്കൻ പരിശീലകൻ ഗാരി കേർസ്റ്റനും മൈതാനത്ത് എത്തിയിരുന്നു. 

ഓഗസ്റ്റ് 15 ന് ഗാലിയിലാണ് ഇന്ത്യ-ശ്രീലങ്ക ആദ്യ ടെസ്റ്റ്.

ENGLISH SUMMARY:

India secured a thrilling six-wicket victory against Sri Lanka in their warm-up match, successfully chasing a target of 207 runs with three balls to spare. Pacer Mohammad Siraj played a sensational cameo, smashing 32 runs off just 15 balls, including three consecutive sixes in the final over. Earlier contributions from Yashasvi Jaiswal and captain Shubman Gill bolstered the innings as the team prepared for the upcoming Test series opener. The match also allowed key batters who struggled in the first innings to spend valuable time at the crease ahead of the first Test starting August 15 in Galle.