sarfaraz-khan-replaces-sai-sudharsan-sl-test
  • ഇന്ത്യയുടെ ട്രാവലിങ് ജഴ്സിയണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങള്‍ 'ഇന്‍' എന്ന കാപ്ഷനോടെ സര്‍ഫറാസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു

ഒടുവില്‍ സര്‍ഫറാസ് ഖാനെത്തേടി ഇന്ത്യന്‍ ടീമില്‍ നിന്ന് വിളിയെത്തി. കാല്‍പാദത്തിന് പരുക്കേറ്റ് സായ് സുദര്‍ശന്‍ പുറത്തായതോടെയാണ് ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ടീമില്‍ സര്‍ഫറാസിന് ഇടം ലഭിച്ചത്. 2024 ലാണ് സര്‍ഫറാസ് ഇന്ത്യയ്ക്കായി അവസാനമായി കളിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ച വച്ചുവെങ്കിലും താരത്തിന് ടെസ്റ്റ് ടീമില്‍ ഇടം കിട്ടിയിരുന്നില്ല.

ടീമിലേക്ക് വിളിയെത്തിയതിന് പിന്നാലെ ഇന്ത്യയുടെ ട്രാവലിങ് ജഴ്സിയണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങള്‍ 'ഇന്‍' എന്ന കാപ്ഷനോടെ സര്‍ഫറാസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ആറു ടെസ്റ്റുകളാണ് സര്‍ഫറാസ് ഇതുവരെ ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ളത്. 2024 ല്‍ ന്യുസീലന്‍ഡിനെതിരെ മുംബൈയില്‍ വച്ചായിരുന്നു അവസാനം കളിച്ചത്.  ഓസ്ട്രേലിയയില്‍ വച്ച് നടന്ന ബോര്‍ഡര്‍–ഗവാസ്കര്‍ ട്രോഫി പരമ്പരയില്‍ സര്‍ഫറാസിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും പ്ലേയിങ് ഇലവനില്‍ ഒരിക്കല്‍ പോലും ഉള്‍പ്പെടുത്തിയിരുന്നില്ല. ഇംഗ്ലണ്ട് ടൂറിനുള്ള ഇന്ത്യ എ ടീമിലും സര്‍ഫറാസുണ്ടായിരുന്നുവെങ്കിലും 2025 ജൂണ്‍–ജൂലൈയില്‍ നടന്ന അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ മെയിന്‍ ടീമില്‍ ഇടം ലഭിച്ചില്ല. 

സര്‍ഫറാസ് എത്തുന്നതോടെ ടീം സിലക്ഷനില്‍ ഗംഭീറിന് തലവേദനയാകുമെന്നതാണ് വാസ്തവം. മൂന്നാമനായി ഇറങ്ങിയിരുന്ന സായ് സുദര്‍ശന് പകരക്കാരനായി എത്തുന്ന സര്‍ഫറാസിനെ എന്തായാലും അതേ പൊസിഷനില്‍ ഇറക്കാനുള്ള സാധ്യത കുറവാണ്. ഗില്ലിനെയോ സന്നാഹ മല്‍സരത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ദേവ്​ദത്ത് പടിക്കലോ ആകും വണ്‍ ഡൗണായി ഗംഭീറിന്‍റെ ചോയ്സ്. ഫസ്റ്റ് ഇന്നിങ്സില്‍ പടിക്കല്‍ മൂന്നാമനായപ്പോള്‍ സെക്കന്‍റ് ഇന്നിങ്സില്‍ പന്താണ് മൂന്നാമത് എത്തിയത്. സര്‍ഫറാസാവട്ടെ ഇതുവരെ അഞ്ചാമതോ ആറാമതോ ആയാണ് ബാറ്റ് ചെയ്യാന്‍ എത്തിയിട്ടുള്ളത്. 

15ന് നടക്കുന്ന മല്‍സരത്തില്‍ കെ.എല്‍.രാഹുലും യശസ്വിയും ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും. പടിക്കല്‍ മൂന്നാമനായും നാലാമത് ഗില്ലും ഇറങ്ങും. പന്തോ ധ്രുവ് ജുറേലോ അഞ്ചാമത് ഇറങ്ങിയാല്‍ സര്‍ഫറാസിനെ എവിടെ ഉള്‍പ്പെടുത്തുമെന്നാണ് കാണേണ്ടത്. രവീന്ദ്ര ജഡേജ ആറാമനായും മാനവ് സുതാറോ സരണ്‍ഷ് ജെയിനോ തുടര്‍ന്നും എത്തുമെന്നുമാണ് കരുതുന്നത്. ഇന്ത്യയുടെ സാധ്യത പ്ലേയിങ് ഇലവന്‍ ഇങ്ങനെ: കെ.എല്‍.രാഹുല്‍, യശസ്വി ജയ്​സ്വാള്‍, ദേവ്ദത്ത് പടിക്കല്‍, ശുഭ്മന്‍ ഗില്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ കൃഷ്ണ,ഗുര്‍നൂര്‍ ബ്രാര്‍. 

ENGLISH SUMMARY:

Sarfaraz Khan has received a call-up to the Indian Test squad for the upcoming series against Sri Lanka, replacing Sai Sudharsan who has been ruled out due to a foot injury. Sarfaraz, who last played for India in 2024 against New Zealand in Mumbai, shared pictures of himself wearing the team's traveling jersey on social media with the caption "In". Despite consistent domestic performances, he was left out of the playing eleven during the Border-Gavaskar Trophy in Australia and missed the main squad during the England A tour in 2025. His inclusion poses a selection dilemma for coach Gautam Gambhir, as replacing Sudharsan at number three requires tactical adjustments, with Devdutt Padikkal, Shubman Gill, or Rishabh Pant currently preferred for top and middle-order roles. The predicted playing eleven features KL Rahul and Yashasvi Jaiswal opening, followed by Devdutt Padikkal, Shubman Gill, and Rishabh Pant, leaving questions about where Sarfaraz will slot into the lineup.