ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മല്‍സരത്തിനുള്ള ശ്രീലങ്കന്‍ ടീമിന്‍ ഡിക്‌വെല്ല തിരിച്ചെത്തി. നുവാന്തയാണ് ടീമിലെ പുതുമുഖം. ഓഗസ്റ്റ് പതിനഞ്ച് ശനിയാഴ്ച്ചയാണ് ആദ്യ ടെസ്റ്റ്
ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനായി ശ്രീലങ്ക പ്രഖ്യാപിച്ച 16 അംഗ ടീമിൽ ഓഫ് സ്പിന്നർ കേഷാര നുവാന്തയാണ് പുതുമുഖം. മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം വിക്കറ്റ് കീപ്പർ ബാറ്റർ നിരോഷൻ ഡിക്‌വെല്ല ശ്രീലങ്കൻ ടെസ്റ്റ് ടീമിൽ തിരിച്ചെത്തി. സ്ഥിരം വിക്കറ്റ് കീപ്പർ കുശാൽ മെൻഡിസിനു പരുക്കേറ്റു പുറത്തായതോടെയാണ് ഡിക്‌വെല്ലയുടെ തിരിച്ചുവരവ്.
2023ൽ ന്യൂസീലൻഡിനെതിരെയാണ് താരം അവസാനമായി ടെസ്റ്റ് കളിച്ചത്. നാല് സ്പെഷലിസ്റ്റ് പേസർമാരാണ് ടീമിലുള്ളത്. അസിത ഫെർണാണ്ടോ, ലഹിരു കുമാര, വിശ്വ ഫെർണാണ്ടോ എന്നിവര്‍ക്കൊപ്പം ദില്‍ഷന്‍ മധുശങ്കയും മടങ്ങിയെത്തും. ഓൾറൗണ്ടർ മിലൻ രത്നായകെയാണ് മറ്റൊരു സീം ബോളിങ് ഓപ്ഷൻ. ധനഞ്ജയ ഡിസിൽവ ടീമിനെ നയിക്കുമ്പോൾ കമ്മിന്ദു മെൻഡിസാണ് ഉപനായകൻ.