ദേശീയ ക്രിക്കറ്റ് അക്കാമി തലവന്‍ വി.വി.എസ്. ലക്ഷമണിന് പിന്തുണയുമായി മുന്‍ ചീഫ് സിലക്ടര്‍ ചേതന്‍ ശര്‍മ. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ പരുക്കില്‍ മുക്തരാക്കുന്നതില്‍ പ്രശംസനീയ സേവനമാണ് അക്കാദമി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. പരുക്ക് ഇന്ത്യയുടെ പ്രകടനത്തെ ബാധിക്കില്ലെന്ന് പരിശീലകന്‍ അശോക് മല്‍ഹോത്രയും കരുതുന്നു.
ഇന്ത്യയുടെ മുന്‍നിര ക്രിക്കറ്റ് താരങ്ങള്‍ തുടരെ പരുക്കേറ്റ് ടീമിന് പുറത്താകുന്നത് ആശങ്ക ഉയര്‍ത്തിയിരുന്നു. ഇക്കാര്യത്തില്‍ അസ്വാഭാവികയില്ലെന്നാണ് മുന്‍ ഇന്ത്യന്‍ മീഡിയം പേസ് ബോളറും ചീഫ് സിലക്ടറുമായിരുന്ന ചേതന്‍ ശര്‍മയുടെ അഭിപ്രായം. ബെംഗളൂരുവില്‍ ബി.സി.സി.ഐയുടെ ദേശീയ ക്രിക്കറ്റ് അക്കാദമി മികവിന്‍റെ കേന്ദ്രം തന്നെയാണ്. കളിക്കാരെ പരുക്കില്‍ നിന്ന് പുനരധിവസിപ്പിച്ച് നൂറുശതമാനം ശാരീരിക ക്ഷമതയുള്ളവരാക്കുന്നതില്‍ മികച്ച സേവനമാണ് അക്കാദമിയും അതിന്‍റെ തലവന്‍ വി.വി.എസ് ലക്ഷ്മണും നല്‍കുന്നത്. അതുകൊണ്ടാണ് ഹാര്‍ദ്ദിക് പാണ്ഡ്യ അവിടെ ചികില്‍സ തേടിയത്.
മീഡിയം പേസര്‍ ജസ്പ്രീത ബുംറയും മുന്‍നിര ബാറ്റര്‍ സായ് സുദര്‍ശനും ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെട്ടിടും ഫിറ്റനസ് പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ടീമില്‍ നിന്ന് ഒഴിവായത്. എന്നാല്‍, ഇത് ഇന്ത്യയുടെ പ്രകടനത്തെ ബാധിക്കില്ലെന്ന് മുന്‍ ഇന്ത്യന്‍താരവും പരിശീലനകനുമായ അശോക് മല്‍ഹോത്ര പറഞ്ഞു. ഇന്ത്യന്‍ താരങ്ങളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കഴിഞ്ഞദിവസം ബി.സി.സി.സി സെക്രട്ടറി ദേവജിത് സൈകിയ അക്കാദമിയില്‍ എത്തിയിരുന്നു.